ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ റെഗാള്‍ഡോ
സ്‌പെയിനിലെ വലദോലിദ് എന്ന സ്ഥലത്ത് ഒരു സമ്പന്ന, ഭക്തകുടുംബത്തിലാണ് പീറ്റര്‍ പിറന്നത്. പതിമൂന്നാം വയസ്സില്‍ അദ്ദേഹം കോണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. വൈദികനായി ഏറെ താമസിയാതെ അദ്ദേഹം സുപ്പീരിയറായി ഉയര്‍ത്തപ്പെട്ടു. 1442 അദ്ദേഹം സ്പാനിഷ് ഫ്രാന്‍സിസ്‌കന്‍സിന്റെ തലവനായി. തന്റെ മാതൃക വഴിയാണ് പീറ്റര്‍ മറ്റു സന്ന്യാസിമാരെ നയിച്ചത്. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുണ വിസ്മയകരമായിരുന്നു. വിശക്കുന്നവര്‍ക്ക് അപ്പം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ അപ്പം തീര്‍ന്നു പോകാറില്ലായിരുന്നു എന്ന് പറയപ്പെടുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും പീറ്റര്‍ വിശന്നാണ് കഴിഞ്ഞത്. കഴിച്ചത് അപ്പവും വെള്ളവും മാത്രവും. 1456 മാര്‍ച്ച് 31 ന് അദ്ദേഹം മരണമടഞ്ഞു. 1746 ല്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
വി. പീറ്റര്‍ റെഗാള്‍ഡോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.