ഇന്നത്തെ വിശുദ്ധന്: വി. ഓസ്വാള്‍ഡ്
ഏഡി പത്താം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഒരു സൈനിക കുടുംബത്തില്‍ ജനിച്ച ഓസ്വാള്‍ഡ് കാന്റര്‍ബറി ആര്‍ച്ചുബിഷപ്പിന്റെ ബന്ധുവായിരുന്നു. ആര്‍ച്ചുബിഷപ്പ് ഓസ്വാള്‍ഡിന്റെ വിദ്യാഭ്യാസത്തില്‍ സുപ്രധാന പങ്കു വഹിച്ചു. ഫ്രാന്‍സില്‍ പഠനം തുടര്‍ന്ന അദ്ദേഹം ബെനഡിക്ടൈന്‍ സന്ന്യാസിയായി തീര്‍ന്നു. വോഴ്സ്റ്ററിലെ മെത്രാനായി അവരോധിക്കപ്പെട്ട ഓസ്വാള്‍ഡ് നിരവധി ആശ്രമങ്ങള്‍ സ്ഥാപിക്കകയും നവീകരണങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്തു. വിശുദ്ധിയും പാവങ്ങളോടുള്ള സ്നേഹവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. നോമ്പുകാലത്ത് 12 പാവങ്ങളുടെ പാദങ്ങള്‍ അദ്ദേഹം കഴുകി ചുംബിക്കുമായിരുന്നു.