ഇന്നത്തെ വിശുദ്ധന്‍: വി. ഓസ്‌കര്‍ റൊമേരോ

എല്‍ സാല്‍വദോറിലെ വിശുദ്ധനാണ് ഓസ്‌കര്‍ റൊമേരോ. ഓസ്‌കര്‍ ചെറുപ്പം ആയിരുന്നപ്പോള്‍ അദ്ദേഹത്തെ ഒരു തച്ചനാക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ അദ്ദേഹം വൈദികനായി. 1942 ലാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. അസെറ്റിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശേഷം അദ്ദേഹം നാട്ടില്‍ മടങ്ങിയെത്തി ഇടവക വൈദികനായി. 1977 ല്‍ അദ്ദേഹം സാന്‍ സാല്‍വദോറിലെ മെത്രനായി അഭിഷേകം ചെയ്യപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പാവങ്ങള്‍ക്കു വേണ്ടി പോരാടിയിരുന്ന ഓസ്‌കറിന്റെ സുഹൃത്ത് ഈശോ സഭക്കാരനായ വൈദികന്‍ റുട്ടിലിയോ ഗ്രാന്‍ഡേ കൊല്ലപ്പെട്ടു. തുടര്‍ന്ന് അഞ്ചു വൈദികര്‍ കൂടി ആ അതിരൂപതയില്‍ കൊല്ലപ്പെട്ടു. സര്‍ക്കാരിന്റെ തിന്മകളെ വിമര്‍ശിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങള്‍ ഓസ്‌കറിനെ അവരുടെ കണ്ണിലെ കരടാക്കി. ഒരു ദിവസം വി. ബലി അര്‍പ്പിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നു. 2018 ഒക്ടോബര്‍ 14 ന് അദ്ദേഹത്തെ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധരുടെ പദവിയിലേക്കുയര്‍ത്തി.

വി. ഓസ്‌കര്‍ റൊമേരോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles