വി. നിക്കോളസിനോടുള്ള പ്രാര്‍ത്ഥന
ഓ വിശുദ്ധ നിക്കോളാസ്,
യേശുവിന്റെ വരവിനായി നന്നായി ഒരുങ്ങാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ സുവിശേഷം ആവശ്യപ്പെടുന്നതു പോലെ കുട്ടികളുടെ നിഷ്‌കളങ്ക ചൈതന്യം നിക്ഷേപിക്കണമേ. എനിക്കു ചുറ്റിനും സന്തോഷത്തിന്റെ വിത്തുകള്‍ വിതറാന്‍ എന്നെ പഠിപ്പിക്കണമേ. ദൈവം മനുഷ്യനായി തീര്‍ന്ന അത്ഭുതത്തില്‍ വിശ്വസിക്കാന്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ തുറക്കണമേ. നല്ലവനായ മെത്രാനും ഇടയനുമായവനേ, സഭയില്‍ എനിക്കുള്ള സ്ഥാനം കണ്ടെത്താന്‍ എന്നെ സഹായിക്കുകയും സുവിശേഷത്തോട് വിശ്വസ്തത പുലര്‍ത്താന്‍ സഭയെ പ്രചോദിപ്പിക്കുകയും ചെയ്യണമേ, കുട്ടികളുടെയും കടല്‍യാത്രികരുടെയും അശരണരുടെയും മധ്യസ്ഥാ, യേശുവിനോട് പ്രാര്‍ത്ഥിക്കുന്നവരെ കാത്തു കൊള്ളണമേ. എല്ലാവരും ബെത്‌ലഹേമിലെ വിശുദ്ധ ശിശിവിനോടുളള ആദരവു കൊണ്ട് നിറയാനും ശാന്തിയും സന്തോഷവും നേടുവാനും ഇടയാക്കണേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.