ഇന്നത്തെ വിശുദ്ധര്‍: പ്രധാനമാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍

September 29 – പ്രധാനമാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍

വി. ഗ്രന്ഥത്തില്‍ നാം പലപ്പോഴും പലയിടങ്ങളിലും മാലാഖമാരെ കുറിച്ച് വായിക്കുന്നു. എന്നാല്‍ അവയില്‍ മൂന്നു പേരുടെ മാത്രമാണ് പേരുകള്‍ കൃത്യമായി പറഞ്ഞിരിക്കുന്നത്. മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍. ദാനിയേലിന്റെ പുസ്തകത്തില്‍ മഹത്വമാര്‍ന്ന രാജകുമാരനായി വന്ന് ഇസ്രായേലിന്റെ ശത്രുക്കളെ തോല്‍പിച്ചോടികുന്നുണ്ട്, മിഖായേല്‍. വെളിപാടിന്റെ പുസ്തകത്തില്‍ തിന്മയ്‌ക്കെതിരായ അന്തിമപോരാട്ടത്തില്‍ ദൈവത്തിന്റെ സേനയെ നയിക്കുന്നതും മിഖായേലാണ്. ഏറ്റവും ആദ്യമാരംഭിച്ച ഭക്തി മിഖായേല്‍ ദൂതനോടുള്ള ഭക്തിയാണ്. നാലാം നൂറ്റാണ്ടിലാണത്. ഗബ്രിയേലും ദാനിയേലിന്റെ ദര്‍ശനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പരിശുദ്ധ കന്യാമറിയത്തോട് മംഗളവാര്‍ത്ത അറിയിച്ചു എന്നതിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി. റാഫേലിനെ കുറിച്ച് നാം വായിക്കുന്നത് പഴയ നിയമത്തിലെ തോബിത്തിന്റെ പുസ്തകത്തിലാണ്. സാറായെ വിവാഹം ചെയ്യാന്‍ തോബിത്തിനെ സഹായിക്കുന്നതും തോബിത്തിന്റെ പിതാവ് തോബിയാസിന്റെ അന്ധത സൗഖ്യപ്പെടുത്തുന്നതും റാഫേലാണ്.

മുഖ്യദൂതന്‍മാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles