പകര്‍ച്ചവ്യാധിയുടെ കാലത്ത് വി. മിഖായേല്‍ മാലാഖയുടെ പ്രത്യക്ഷപ്പെടല്‍
590 ൽ വിശുദ്ധ ഗ്രിഗറി മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ റോമാനഗരം ഒരു പകർച്ചവ്യാധിയുടെ പിടിയിലായിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ പെലാജിയസ് പാപ്പ 590 ഫെബ്രുവരി 7ന് പകർച്ചവ്യാധി മൂലം മരണമടഞ്ഞതിനെ തുടർന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഈ പകർച്ചവ്യാധിയിൽ നിന്ന് മോചനം നേടാൻ സ്വർഗീയ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പരിശുദ്ധ മറിയത്തിന്റെ വിശുദ്ധ ലൂക്കയാൽ വിരചിതമായ ഒരു ചിത്രവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം റോമിന്റെ തെരുവീഥികളിൽ നടത്താൻ അദ്ദേഹം തീരുമാനിച്ചു.
സകല വിശുദ്ധരുടേയും ലുത്തിനിയ ചൊല്ലിക്കൊണ്ട് ഏപ്രിൽ 25ന് പ്രദക്ഷിണം ടൈബർ നദിക്ക് സമീപത്ത് കൂടി കടന്നുപോവുകയായിരുന്നു. പെട്ടെന്ന് വിശുദ്ധ ഗ്രിഗറി സ്വർഗ്ഗം തുറക്കപ്പെട്ടതായും വിശുദ്ധ മിഖായേലും തന്റെ പിന്നിൽ അണിനിരന്ന ലക്ഷോപലക്ഷം മാലാഖമാരും സ്വർഗ്ഗരാജ്ഞിയെ സ്തുതിക്കുന്ന “റെജീന കെയ്ലി” എന്ന ലത്തീൻ ഗാനം ആലപിക്കുന്നതായും കാണപ്പെട്ടു. അപ്പോൾ അവർക്ക് മുകളിലായി സിംഹാസനസ്ഥയായ പരിശുദ്ധ മറിയവും ദൃശ്യയായി. പെട്ടെന്ന് പരിശുദ്ധ പിതാവ് മാലാഖമാരോടൊപ്പം ആ ഗാനം ആലപിക്കാൻ തുടങ്ങി. അപ്പോൾ മിഖായേൽ മാലാഖ തന്റെ വാളൂരി വായുവിൽ വീശി.അപ്പോൾ ആ ദൃശ്യം മറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ പകർച്ചവ്യാധി കുറയുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് കാസിൽ
സെൻറ് ആഞ്ചലോ ദേവാലയം. എല്ലാ വർഷവും ഈ ദിനത്തിൽ ദേവാലയത്തിൽ പ്രദക്ഷിണവും നടത്തപ്പെടുന്നുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.