ഇന്നത്തെ വിശുദ്ധന്‍: വി. മാക്‌സിമില്യന്‍ കോള്‍ബെ
August 14 – വി. മാക്‌സിമില്യന്‍ കോള്‍ബെ
സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല എന്ന യേശുവിന്റെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തിയ വിശുദ്ധനാണ് വി. വി. മാക്‌സിമില്യന്‍ കോള്‍ബെ. 16 വയസ്സുള്ളപ്പോള്‍ പോളണ്ടിലെ കൊണ്‍വെന്‍ചുവല്‍ മൈനര്‍ സെമിനാരിയില്‍ കോള്‍ബെ ഒരു നോവീസായി ചേര്‍ന്നു. ശാസ്ത്രത്തില്‍ വലിയ താല്പര്യമുള്ള വ്യക്തിയായിരുന്നു കോള്‍ബെ. 24 ാമത്തെ വയസ്സില്‍ കോള്‍ബെ വൈദികനായി. മതത്തോടുള്ള ജനങ്ങളുടെ വിപ്രതിപത്തിക്കെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. ക്‌നൈറ്റ് ഓഫ് ദ ഇമ്മാക്കുലാത്ത എന്ന പേരില്‍ അദ്ദേഹം ഒരു മാസിക ആരംഭിച്ചു. 1941 ല്‍ നാസികള്‍ കോള്‍ബെയെ അറസ്റ്റ് ചെയ്തു. ഒരിക്കല്‍ അവരുടെ തടവറയിലെ ഒരു ജയില്‍പുള്ളി തടവു ചാടി. അയാള്‍ക്ക് പകരമായി 10 പേര്‍ മരിക്കണമെന്ന് നാസി ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു. അവരില്‍ ഒരാള്‍ ഭാര്യയും മക്കളുമുള്ള ഒരാളായിരുന്നു. അയാള്‍ക്ക് പകരം മരിക്കാന്‍ കോള്‍ബെ തയ്യാറായി. 1982 ല്‍ മാക്‌സിമില്യന്‍ കോള്‍ബെ വിശുദ്ധനായി ഉയര്‍ത്തപ്പെട്ടു.
വി. മാക്‌സിമില്യന്‍ കോള്‍ബെ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.