വെള്ളത്തിന് മീതേ നടന്ന് ദിവ്യകാരുണ്യം സ്വീകരിച്ച വിശുദ്ധ
ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട നിരവധി അത്ഭുതങ്ങള്‍ ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്. യേശു ക്രിസ്തുവിന്റെ ശരീരം തന്നെയാണ് ദിവ്യകാരുണ്യം എന്ന് തെളിയിക്കാന്‍ ദൈവം തന്നെ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും ചെയ്തിട്ടുണ്ട്. അതു പോലെ തന്നെ വിശുദ്ധരുടെ ദിവ്യകാരുണ്യ ഭക്തിയും പ്രസിദ്ധമാണ്. ദിവ്യകാരുണ്യഭക്തിയില്ലാത്ത വിശുദ്ധര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് പറയാം. ഈജിപ്തിലെ മേരി എന്നൊരു വിശുദ്ധയുടെ ജീവിതത്തില്‍ സംഭവിച്ചതായി വിശ്വസിക്കപ്പെടുന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമാണ് ഇവിടെ പറയാന്‍ പോകുന്നത്.
തന്റെ കൗമാര കാലം മുഴുവന്‍ പാപകരമായ ജീവിതം നയിച്ച നേരി മാനസാന്തരപ്പെട്ട വലിയ തപസ്വിനിയായി മാറി. അവള് മരുഭൂമിയിലാണ് പിന്നീടുള്ള ജീവിതകാലം ചെലവഴിച്ചിരുന്നത്. ഒരിക്കല്‍ സോസിമൂസ് എന്ന ഒരു സന്യാസിയെ അവളെ അന്വേഷിച്ചത്തി. സോസിമൂസിനോട് ഒരേയൊരു ആഗ്രഹമേ മേരിക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ: തനിക്ക് എല്ലാ വര്‍ഷവും ഒരിക്കല്‍ ദിവ്യകാരുണ്യം കൊണ്ടുവന്ന് നല്കാന് കഴിയുമോ എന്ന് സോസിമൂസ് അത് സമ്മതിച്ചു.
അങ്ങനെ അദ്ദേഹം വര്‍ഷത്തിലൊരിക്കല്‍ മേരിക്ക് ദിവ്യകാരുണ്യം കൊണ്ടുവന്നു കൊടുക്കാന്‍ ആരംഭിച്ചു. ഒരിക്കല്‍ ദിവ്യകാരുണ്യമായി നദിക്കരയില്‍ എത്തിയ സോസിമോസ് മേരിയെ കണ്ടില്ല. നദിക്കരയിലുള്ള വള്ളത്തില്‍ അക്കരെയെത്തി മേരിക്ക് ദിവ്യകാരുണ്യം നല്‍കുകയായിരുന്നു പതിവ്. തനിക്ക് മറുകരയിലേക്ക് പോകാനുള്ള വള്ളവും അന്ന് അദ്ദേഹം അവിടെ കണ്ടില്ല. എന്തു ചെയ്യും എന്നു ശങ്കിച്ചു നില്‍ക്കേ അതാ മറുകരയില്‍ മേരി! അവള് വെള്ളത്തിന് മുകളില്‍ ഒരു കുരിശു വരച്ചു. തുടര്‍ന്ന് വെള്ളത്തിന് മുകളിലൂടെ നടന്നു വന്ന് ദിവ്യകാരുണ്യം സ്വീകരിച്ച് മടങ്ങി പോയി എന്ന് പാരമ്പര്യം പറയുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.