ഇന്നത്തെ വിശുദ്ധ: വി. മേരി മാക്കില്ലോപ്പ്

1842 ല്‍ മെല്‍ബണില്‍ ജനിച്ച മേരി ദരിദ്രമായ ഒരു കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നത്. 1860 ല്‍ മേരി ഒരു ആത്മീയ ഗുരുവിനെ കണ്ടുമുട്ടി. ജൂലിയന്‍ വുഡ്‌സ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അവര്‍ ഒരുമിച്ച് സ്ത്രീകള്‍ക്കായി ഒരു സമൂഹം സ്ഥാപിച്ചു. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദ സേക്രഡ് ഹാര്‍ട്ട് എന്നായിരുന്നു അതിന്റെ പേര്. സ്‌കൂളുകളില്‍ സേവനം ചെയ്യുക, പാവപ്പെട്ട കുട്ടികളെ ശുശ്രൂഷിക്കുക, അനാഥാലയം നടത്തുക എന്നിവയായിരുന്നു അവരുടെ കര്‍ത്തവ്യം. കുറേക്കാലം മേരി പലവിധ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോയി. സാമ്പത്തിക ഞെരുക്കം വന്നപ്പോള്‍ സഭാംഗങ്ങള്‍ വീടു തോറം നടന്ന് ഭിക്ഷ യാചിച്ചു. എന്നാല്‍ മേരിയുടെ മരണ സമയത്ത് ആ സമൂഹം വളര്‍ന്നു പന്തലിച്ചിരുന്നു.

വി. മേരി മാക്കില്ലോപ്പ്, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles