വി.മാര്ട്ടിന് ഡി പൊറസിനോടുള്ള ജപം
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ (സമൂഹം ചേര്‍ന്ന്) ക്ലേശങ്ങളിലും അവഗണനകളിലും അങ്ങയുടെ തൃക്കരം ദര്‍ശിക്കുകയും അവയെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്ത വി.മാര്ട്ടിന് ഡി പൊറസിനെ അത്ഭുതവരങ്ങളാല്‍ അങ്ങ് അനുഗ്രഹിച്ചുവല്ലോ, ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥ ശക്തിയില്‍ ആശ്രയിച്ചുകൊണ്ടു അങ്ങേ തിരുസന്നിധിയില്‍ അണഞിരിക്കുന്ന ഞങ്ങള്‍ക്ക് ജീവിത ക്ലേശങ്ങളെ സന്തോഷപൂര്‍വം നേരിടുവാനുള്ള അനുഗ്രഹം പ്രദാനംചെയ്യണമേ. അങ്ങയുടെ മഹത്വത്തിന്നും ഞങ്ങളുടെ നന്മക്കും ഉപകരിക്കുമെങ്കില്‍ വി.മാര്‍ട്ടിന്റെ നാമത്തില്‍ ഞങ്ങള്‍ ഇപ്പോള്‍, യാചിക്കുന്ന പ്രത്യേകാ
നുഗ്രഹം (………..) ഞങ്ങള്‍ക്ക് നല്കണമേ.
ആത്മനാ ദാരിദ്ര്യമുള്ളവര്‍ക്ക് സ്വര്‍ഗ്ഗരാജ്യവും ശാന്തശീലര്‍ക്ക് ഭൌമീകസബത്തും കരയുന്നവര്ക്കാശ്വാസവും നീതി പാലകര്‍ക്ക് സംതൃപ്തിയും കാരുണ്യം കാണിക്കുന്നവര്‍ക്ക് കൃപാകടാക്ഷവും ഹൃദയശുദ്ധിയുള്ളവര്‍ക്ക് ദൈവദര്‍ശനവും സമാധാന പാലകര്‍ക്ക് ദൈവപുത്രസ്ഥാനവും പീഡിതര്‍ക്കു മോക്ഷഭാഗ്യവും അവഹേളിതര്ക്കും മര്‍ദിതര്‍ക്കും വര്‍ധിച്ച സ്വര്‍ഗ്ഗീയ പ്രതിഫലവും വാഗ്ദാനം ചെയ്ത തിരുക്കുമാരന്റെ കാലടികളെ വിശ്വസ്തതയോടെ പിഞ്ചൊല്ലുവാനുള്ള കഴിവും അനുഗ്രഹവും അങ്ങേ ദാസനായ വി.മാര്‍ട്ടിന്റെ സുകൃതങ്ങള്‍ പരിഗണിച്ച് ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.