30 വര്‍ഷം കറുപ്പിന് അടിമയായിരുന്നയാള്‍ വിശുദ്ധനായപ്പോള്‍

ചൈനയിലെ തെക്കു കിഴക്കൻ മേഖലയിലുള്ള സിലിയിലെ അപ്പസ്തോലിക വികാരിയേറ്റിലുള്ള ഒരു അൽമായ സഹോദരനായിരുന്നു വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്. 1834ലായിരുന്നു ജനനം.
പ്രശസ്തനായ ഒരു വൈദ്യനായിരുന്നു അദ്ദേഹമെങ്കിലും സ്വന്തം ഉദരരോഗം ശമിപ്പിക്കാനായി കറുപ്പ് (opium) ഉപയോഗിച്ചതുവഴി മാർക്കുസ് അതിൻ്റെ അടിമയായി 30 വർഷത്തോളം ജീവിച്ചു. നീണ്ട വർഷങ്ങൾ ഈ ദു:ശീലം മാറ്റാനായി പലവിധ പരീക്ഷണങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. കുമ്പസാരക്കാരൻ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും മാർക്കൂസിനെ വിലക്കി. എങ്കിലും തൻ്റെ വിശ്വാസം ത്യജിക്കുവാനോ സഭയെ തള്ളിപ്പറയുവാനോ അദ്ദേഹം തയ്യാറായില്ല.
അവസാനം തൻ്റെ അടിമത്തത്തിൽ നിന്നു വിമുക്തി നേടിയ ശേഷമാണ് മാർക്കൂസ് വിശുദ്ധ കുർബാന സ്വീകരിച്ചു തുടങ്ങിയത്. ചൈനയിൽ നടന്ന ബോക്സർ കലാപത്തിനിടയിൽ 1900 ൽ തൻ്റെ കുടുംബത്തിലെ മറ്റു ഒൻപതു അംഗങ്ങളോടൊപ്പം രക്തസാക്ഷിത്വം വരിച്ചു. വിചാരണ നടക്കുമ്പോൾ കുടുംബത്തിലെ ഒരു ചെറിയ കുട്ടി മാർക്കൂസിനോട് നമ്മൾ എവിടെ പോവുകയാണന്നു ചോദിച്ചപ്പോൾ, സ്വഭവനത്തിലേക്ക് തിരികെ പോവുകായായിരുന്നു എന്നായിരുന്നു മറുപടി.
വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങിനൊപ്പം പ്രാർത്ഥിക്കാം

വിശുദ്ധ മാർക്കൂസേ, ലഹരിക്കടിമപ്പെട്ടു ജീവിച്ച കാലത്തും വിശ്വാസ ജീവിതത്തിൽ നീ പുലർത്തിയ നിഷ്ഠയും പരിശീലനങ്ങളും ഞങ്ങൾക്കു പ്രചോദമാണ്. ഈ നോമ്പുകാലത്തു ക്ഷമയോടെ വിശ്വാസ ജീവിതത്തിൽ വളരാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles