ഇന്നത്തെ വിശുദ്ധ: വിശുദ്ധ മറിയം ത്രേസ്യ
June 08: വിശുദ്ധ മറിയം ത്രേസ്യ
തൃശ്ശൂര്‍ ജില്ലയില്‍തൃശ്ശൂര്‍ അതിരൂപതയുടെകീഴിലുള്ളഇരിങ്ങാലക്കുട രൂപതയിലെപുത്തന്‍ചിറ ഫൊറോന പള്ളിഇടവകയില്‍ ഉള്‍പ്പെട്ടപുത്തന്‍ചിറഗ്രാമത്തിലെ ചിറമ്മല്‍ മങ്കിടിയാന്‍ തോമന്‍-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രില്‍ 26ന് ത്രേസ്യ ജനിച്ചു.
പുത്തന്‍ചിറ ഗ്രാമത്തിലായിരുന്നു ബാല്യവും കൗമാരവും. പനയോലകൊണ്ട് മേഞ്ഞ ജന്മഗൃഹം അതേ നിലയില്‍ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട്. ജന്മഗ്രഹം ഒരു തീര്‍ത്ഥാടനകേന്ദ്രമായി വിശ്വാസികള്‍ കണക്കാക്കുന്നു. വലിയ ദാരിദ്രത്തില്‍ കഴിഞ്ഞിരുന്ന ത്രേസ്യയുടെ കുടുംബത്തിന് മഠത്തില്‍ ചേരുന്നതിന് നല്‍കേണ്ട പത്രമേനിയായ 150 രൂപപോലും നല്‍കാനായില്ലയെന്നും പറയുന്നു. പ്രാഥമിക വിദ്യഭ്യാസം മാത്രമാണ് മറിയം ത്രേസ്യയ്ക്ക് ലഭിച്ചത്. മറിയം ത്രേസ്യയുടെ 12-മത്തെ വയസ്സില്‍ അവളുടെ അമ്മ താണ്ട മരിക്കുകയും അതിനുശേഷം പൂര്‍ണ്ണസമയം പ്രാര്‍ത്ഥനയിലൂടെയാണ് ജീവിതം മുന്നേറിയത്. 1886 ല്‍ ത്രേസ്യയുടെ 10-മത്തെ വയസ്സിലാണ് ആദ്യകുര്‍ബാന സ്വീകരണവും കുമ്പസാരവും നടന്നത്. കുര്‍ബാന സ്വീകരിക്കണമെന്ന ത്രേസ്യയുടെ ശക്തമായ ആഗ്രഹത്താല്‍, സാധാരണയായി ആ കാലങ്ങളില്‍ ആദ്യകുര്‍ബാന സ്വീകരണം നടത്തിയിരുന്ന പ്രായത്തേക്കാള്‍ 3 വര്‍ഷം മുന്‍പേ ആദ്യകുര്‍ബാനസ്വീകരണം നടത്തി.
സഭാ പ്രവേശനവും തിരുകുടുംബസഭ സ്ഥാപനവും
അന്നത്തെ തൃശ്ശൂര്‍ രൂപത മെത്രാന്‍ ജോണ്‍ മേനാച്ചേരിയുടെ നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ തന്നെയുള്ള ഒല്ലൂര്‍കര്‍മ്മലീത്താ മഠത്തില്‍വിശുദ്ധആയ എവുപ്രാസ്യയോടൊപ്പംതാമസമാക്കി. തന്റെ ദൈവവിളി ആ മഠത്തിലേയ്ക്കല്ലെന്ന് ബോദ്ധ്യമായ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായപുത്തന്‍ചിറയിലേക്കുതന്നെതിരിച്ചുപോന്നു.
ആത്മപിതാവ് ജോസഫ് വിതയത്തില്‍ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തില്‍ തന്റെ മൂന്ന് കൂട്ടുകാരികളുമൊത്ത് താമസം തുടങ്ങി. ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. അന്നത്തെ തൃശ്ശൂര്‍ മെത്രാന്‍ റവ. ഡോ. ജോണ്‍ മേനാച്ചേരി 1914 മെയ് 13 ന് സന്ദര്‍ശിക്കുകയും അവരുടെ ജീവിതരീതിയില്‍ സംതൃപ്തനാകുകയും 1914 മെയ് 14 ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തില്‍ ഏകാന്ത ഭവനത്തെതിരുകുടുംബസഭയെന്നഅഥവ ഹോളി ഫാമിലി കോണ്‍വെന്റ് എന്ന പുതിയൊരു സന്യാസിനി സമൂഹമായി അംഗീകരിച്ചു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂര്‍ത്തിയാക്കി. മദര്‍ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദര്‍ ജോസഫ് വിതയത്തിലിനേയും നിയമിച്ചു. ഇപ്പോള്‍ 250 മഠങ്ങളും 1600 അംഗങ്ങളുമുള്ള സന്യാസിനി സഭയ്ക്ക് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്.
1926 ജൂണ്‍ 8ന് 50-മത്തെ വയസ്സില്‍ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ വെച്ച് മരണമടഞ്ഞു.തുമ്പുര്‍മഠത്തില്‍ വെച്ച് ഒരു ക്രാസിക്കാല്‍ മറിയം ത്രേസ്യയുടെ കാലില്‍ വീണുണ്ടായ മുറിവാണ് മരണകാരണം. കുഴിക്കാട്ടുശ്ശേരി മഠത്തിനോടനുബദ്ധിച്ചുള്ള പള്ളിയുടെ തറയിലാണ് മൃതശരീരം അടക്കം ചെയ്തിട്ടുള്ളത്.
നാമകരണ നടപടികള്‍
ഫാദര്‍ ജോസഫ് വിതയത്തില്‍, തന്റെ മരണശേഷമെ നാമകരണപരിപാടികളാരംഭിക്കാവൂയെന്ന നിര്‍ദ്ദേശത്തോടേ, മദര്‍ മറിയം ത്രേസ്യയോട് ബദ്ധപ്പെട്ട എല്ലാ രേഖകളും 1957 നവംബര്‍ 20 ന് അന്നത്തെ തൃശ്ശൂര്‍ മെത്രാന്‍ ജോര്‍ജ്ജ് ആലപ്പാട്ടിന് കൈമാറി. തുടര്‍ന്ന് തിരുമേനിയുടെ അംഗീകാരത്തോടെ നാമകരണപ്രാര്‍ത്ഥന ആരംഭിച്ചു. 1964 ജൂണ്‍ 8 ന് ജോസഫ് വിതയത്തിലച്ചനും മരണപ്പെട്ടു. അതിനുശേഷം മറിയം ത്രേസ്യയുടെ നാമകരണപരിപാടികള്‍ക്ക് സാധുതയുണ്ടോയെന്ന പ്രാഥമിക അന്വേഷണം നടത്തുന്നതിനായി മോണ്‍. സെബാസ്റ്റ്യനെ നിയമിച്ചു. തുടര്‍ന്ന് റവ. ഫാ. ശീമയോന്‍ ദ ലാ സഗ്രദ ഫമിലിയ ഒ.സി.ഡി.യെ നാമകരണപരിപാടിയുടെ പോസ്റ്റുലേറ്ററായി പോപ്പ് നിയമിച്ചു.
1975 ല്‍ മോണ്‍. തോമസ് മൂത്തേടന്‍, ഫാ. ആന്‍സ്ലേം സി.എം.ഐ, ഫാ. ആന്റണി അന്തിക്കാട് എന്നിവരെ ചരിത്രന്വേഷണ കമ്മീഷനായി അന്നത്തെ തൃശ്ശൂര്‍ ബിഷപ്പ് ജോസഫ് കുണ്ടുകുളം നിയമിച്ചു. 1978 ല്‍ഇരിങ്ങാലക്കുട രൂപതസ്ഥാപിതമായതിനുശേഷം തൃശ്ശൂര്‍ രൂപതയില്‍ നിന്ന് ഇരിങ്ങാലക്കുട രൂപതയിലേക്ക് നാമകരണപരിപാടിയുടെ രേഖകളെല്ലാം കൈമാറി. 1981 ജനുവരി 3ന് അന്നത്തെ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ജെയിംസ് പഴയാറ്റിലിന്റെനേതൃത്വത്തില്‍ കബറിടം തുറന്ന് പൂജ്യാവശിഷ്ടങ്ങള്‍ പരിശോധിക്കുകയും തിരുശ്ശേഷിപ്പുകള്‍ ഒരു ചില്ലുപേടകത്തില്‍ സൂക്ഷിക്കുകയും ചെയ്തു. വിശുദ്ധയാക്കുന്നതിനുള്ള കാരണങ്ങള്‍ക്ക് 1982 ജൂണ്‍ 25 ന് കാനോനികമായി തടസമില്ലായെന്ന രേഖ ലഭ്യമായി (nihil obstat – no objection).
ദൈവദാസിയുടെ ജീവിതവിശുദ്ധി പരിശോധിച്ചറിയുന്നതിനായി 24 ഏപ്രില്‍ 1983ന് അന്നത്തെ ഇരിങ്ങാലക്കുട മെത്രാന്‍ ജെയിംസ് പഴയാറ്റില്‍ ഒരു ട്രിബ്യൂണല്‍ സ്ഥാപിച്ചു. 08 നവംബര്‍ 1985 ല്‍ നാമകരണപരിപാടികള്‍ സാധുവാണെന്ന് റോം പ്രഖ്യാപിച്ചു.
മാത്യു പെല്ലിശ്ശേരിയുടെ കാലിലെ ജന്മനായുള്ള (Congenital club feet) അസുഖം മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി ലഭിച്ചു. അതിനെ കുറിച്ചന്വേഷിക്കുവാന്‍ മാത്യു താമസിക്കുന്ന തൃശ്ശൂര്‍ രൂപതയുടെ ബിഷപ്പ് ജോസഫ് കുണ്ടുകുളം ട്രൈബ്യൂണല്‍ 1992 ജനുവരി 12 ന് സ്ഥാപിച്ചു. ട്രൈബ്യൂണലിന്റെ വിധിപ്രകാരം നാമകരണത്തിനുള്ള അത്ഭുതമായി അംഗീകരിക്കുകയും ചെയ്തു.
തിരുനാള്‍
എല്ലാ വര്‍ഷവും ജൂണ്‍ 8 ന് മറിയം ത്രേസ്യയെ കബറടിക്കിയിരിക്കുന്ന കുഴിക്കാട്ടുശ്ശേരി മഠം പള്ളിയില്‍ വെച്ച് വിപുലമായ പരിപാടികളോടെ തിരുന്നാള്‍ കൊണ്ടാടുന്നു. അന്നേ ദിവസം തീര്‍ത്ഥാടകര്‍ക്കെല്ലാവര്‍ക്കും നേര്‍ച്ചയായി ഭക്ഷണവും നല്‍കാറുണ്ട്.
പ്രാര്‍ത്ഥന
സര്‍വ്വ നന്മകളുടെയും ഉറവിടമായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ നേരെയുള്ള സ്‌നേഹത്താല്‍ ജ്വലിച്ച് അങ്ങേയ്ക്കും അങ്ങയുടെ ജനത്തിനും വേണ്ടി ജീവിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ക്രൈസ്തവ കുടുംബങ്ങളെ നവീകരിക്കുവാനും നിരാലംബര്‍ക്ക് അത്താണിയാകുവാനും ജീവിതം സമര്‍പ്പിക്കുകയും, തിരുക്കുടുംബ സന്യാസിനി സമൂഹത്തിനു രൂപം കൊടുക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. സഹനത്തിന്റെ പ്രേഷിതയായ ഈ ധന്യാത്മാവ് വഴി ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നതോടൊപ്പം ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായ ഈ അനുഗ്രഹം……നല്‍കണമേ എന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
വിശുദ്ധ മറിയം ത്രേസ്യ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.