ഇന്നത്തെ വിശുദ്ധന്‍: വി. ജൂണിപ്പെറോ സെറ
സ്‌പെയിനിലെ മല്ലോര്‍ക്ക് എന്ന ദ്വീപില്‍ ജനിച്ച ജൂണിപ്പെറോ സെറ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. 35 വയസ്സു വരെ ആദ്യ വിദ്യാര്‍ത്ഥിയായും പിന്നീട് ദൈവശാസ്ത്ര പ്രഫസറായും അദ്ദേഹം ക്ലാസ് മുറികളില്‍ ജീവിതം ചെലവിട്ടു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പ്രസിദ്ധങ്ങളായിരുന്നു. അതിനെ തുടര്‍ന്ന് അദ്ദേഹം തെക്കന്‍ അമേരിക്കയിലേക്ക് പ്രേഷിത പ്രവര്‍ത്തനത്തിനായി യാത്ര തിരിച്ചു. അവിടെ നിന്ന് 250 കിലോമീറ്ററുകള്‍ യാത്ര ചെയ്ത് സെറയും സുഹൃത്തും മെക്‌സിക്കോയില്‍ എത്തി. ആ യാത്രയില്‍ ലഭിച്ച ഒരു പ്രാണിയുടെ കടി മൂലമുണ്ടായി വ്രണം ജീവിതാന്ത്യം വരെ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. 18 വര്‍ഷങ്ങള്‍ അദ്ദേഹം മെക്‌സിക്കോയില്‍ സേവനം ചെയ്തു. അവിടെ അദ്ദേഹം മിഷനുകളുടെ പ്രസിഡന്റായി. തുടര്‍ന്ന് അദ്ദേഹം നിരവധി മിഷനുകള്‍ നിര്‍വഹിച്ചു.
വി. ജൂണിപ്പെറോ സെറ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.