ഇനി കത്തോലിക്കാ സഭയില്‍ വി. യൗസേപ്പിതാവിന്റെ വര്‍ഷം

വത്തിക്കാന്‍ സിറ്റി: വി. യൗസേപ്പു പിതാവിനെ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികത്തില്‍ വി. യൗസേപ്പിതാവിന്റെ വര്‍ഷം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു.

2020 ഡിസംബര്‍ 8 ാം തീയതി മുതല്‍ 2021 ഡിസംബര്‍ 8 വരെയാണ് കത്തോലിക്കാ സഭ വി. യൗസേപ്പിതാവിന്റെ വര്‍ഷം ആഘോഷിക്കുന്നത്.

ഫ്രാന്‍സിസ് പാപ്പാ പുറത്തിറക്കിയ ഡിക്രി പ്രകാരം ‘വി. യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചത് സഭയിലെ അംഗങ്ങളായ വിശ്വാസികളെല്ലാവരും വി. യൗസേപ്പിതാവിന്റെ മാതൃക അനുകരിച്ച് അനുസദിനം ദൈവഹിതപ്രകാരം വിശ്വാസജീവിതം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്.’

യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ പ്രത്യേക ദണ്ഡവിമോചനങ്ങള്‍ വിശ്വാസികള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

യേശുവിന്റെ വളര്‍ത്തു പിതാവായ യൗസേപ്പിതാവിന് അപ്പസ്‌തോലിക ലേഖനം ഫ്രാന്‍സിസ് പാപ്പാ സമര്‍പ്പണം ചെയ്തു. ‘പിതാവിന്റെ ഹൃദയത്തോടെ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന അപ്പസ്‌തോലിക ലേഖനത്തില്‍ പരിശുദ്ധ കന്യാമറിയത്തെ കുറിച്ചും പരാമര്‍ശമുണ്ട്. പകര്‍ച്ചവ്യാധിയിലൂടെ ലോകം കടന്നു പോയ ഈ മാസങ്ങളിലാണ് യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാനുള്ള പ്രേരണ തനിക്കുണ്ടായതെന്ന് പാപ്പാ അറിയിച്ചു.

ജോസഫ് വർഷത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാധ്യസ്ഥം നമുക്കു തേടാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles