വി. യൗസേപ്പിതാവിന്റെ അത്ഭുത ഗോവണി
യു.എസ്.എ. യിലെ ന്യൂ മെക്സിക്കോയില്‍ സാന്റാ ഫീയിലുള്ള ലൊറേറ്റോ ചാപ്പല്‍, ആദ്യകാലത്ത് ഒരു റോമന്‍ കത്തോലിക്കാ ദേവാലയമായിരുന്നു. അതിലുള്ള ഒരു അസാധാരണമായ പിരിയന്‍ ഗോവണി മൂലമാണ് ഈ ചാപ്പല്‍ പ്രസിദ്ധമായിത്തീര്‍ന്നത്.
1873-ല്‍ ലൊറേറ്റോ സിസ്റ്റേഴ്സ്, ലൊറേറ്റോ അക്കാദമി എന്ന അവര്‍ നടത്തുന്ന പെണ്‍കുട്ടികളുടെ സ്ക്കൂളിന് വേണ്ടി ഒരു ചാപ്പല്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചു. ആര്‍ച്ച് ബിഷപ്പ് ജീന്‍ ബാപ്പ്റ്റിസ്റ്റ് ലാമി, സെന്റ് ഫ്രാന്‍സീസ് കത്തീഡ്രലിന്റെ നവീകരണ പ്രവര്‍ത്തനത്തിനായി കൊണ്ടുവന്നിരുന്ന ഫ്രഞ്ചുകാരായ വാസ്തുശില്പികള് – അന്റോണിയോ മൗലിയുടേയും അദ്ദേഹത്തിന്റെ മകന് പ്രൊജക്ടസിന്റേയും സേവനം ചാപ്പല്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ സമ്മതം നല്കി. പ്രൊജക്ടസ് ചാപ്പലിന്റെ പ്രധാന വാസ്തു ശില്പിയായി മാറി.
ഗോഥിക് പുനരുദ്ധാരണ വാസ്തുവിദ്യാശൈലിയില്‍, ദേവാലയത്തിന് ഉയര്‍ന്ന ഗോപുരങ്ങളും മുട്ടുതൂണുകളും ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണ്ണങ്ങളില്‍ ചിത്രപ്പണികളുള്ള ജനലുകളും നല്കി. ആ സ്ഥലത്ത് സുലഭമായിരുന്ന സാന്റ് സ്റ്റോണ്‍ ഉപയോഗിച്ച്, 5 വര്‍ഷം കൊണ്ടാണ് ദേവാലയം പൂര്‍ത്തീകരിച്ചത്. പണി ഏകദേശം പൂര്‍ത്തിയായപ്പോഴേക്കും വാസ്തുശില്പി ആകസ്മികമായി മരണമടഞ്ഞു. ദേവാലയത്തില്‍, ഗായക സംഘത്തിനായി മുകളില്‍ കൊടുത്തിരുന്ന ഭാഗത്തേയ്ക്ക ്(ഘീളേ) എത്തിച്ചേരാന്‍ ഗോവണി കൊടുത്തിരുന്നില്ല. ഈ ആവശ്യത്തിനായി കന്യാസ്ത്രീകള്‍ പല ശില്പികളേയും സമീപിച്ചെങ്കിലും, ആര്‍ക്കും ഒരു പോംവഴി കണ്ടെത്താനായില്ല. ഈ ഒരു പ്രത്ര്യക നിയോഗം വച്ച് കന്യാസ്ത്രീകള്‍, മരപ്പണിക്കാരുടെ മദ്ധ്യസ്ഥനായ വി.യൗസേപ്പിനോട് 9 ദിവസത്തെ നൊവേന ആരംഭിച്ചു. നൊവേനയുടെ അവസാന ദിവസം ഒരു അജ്ഞാതനായ മരപ്പണിക്കാരന് അവിടെയെത്തി. മുകള്‍ഭാഗത്തേക്ക് ഗോവണി പണിയാം എന്ന് അയാള്‍ സമ്മതിച്ചു. വളരെക്കുറച്ച് പണിയായുധങ്ങള്‍ മാത്രമുപയോഗിച്ച്, സഹായികള്‍ ആരുമില്ലാതെയാണ് ഗോവണിയുടെ പണി മുഴുവന്‍ അയാള്‍ ചെയ്തത്. പണികഴിഞ്ഞ ഉടനെ അയാള്‍ അപ്രത്യക്ഷനായി. കന്യാസ്ത്രീകള്‍ക്ക് അയാളുടെ പേരോ വിവരങ്ങളോ അറിയില്ല. അവര്‍ക്ക് ഇത് ഒരു അത്ഭുതമായിരുന്നു. അവര്‍ വിശ്വസിക്കുന്നത് ആ ശില്പി, വി. യൗസേപ്പിതാവ് തന്നെയാണെന്നാണ്. ചില നിറം പിടിപ്പിച്ച കഥകളില്‍ പറയുന്നത്, ഒറ്റ രാത്രി കൊണ്ടാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയതെന്നാണ്. എന്നാല്‍ 6 മാസത്തോളം സമയമെടുത്താണ് ഇതിന്റെ പണിതീര്‍ത്തതെന്ന് മറ്റൊരു വാദവുമുണ്ട്.
എന്തുതന്നെയായാലും, ഈ ഗോവണി വളരെ ഹൃദയഹാരിയായ ഒന്നാണ്. ഭൗതീക വിദ്യയെ അതിലംഘിച്ചുകൊണ്ട് സ്പഷ്ടമായ ഒരു താങ്ങില്ലാതെ 20അടി (6.1ാ) ഉയരത്തില്‍ രണ്ട് മുഴുവന്‍ വളയങ്ങളോടെ ഇത് ഉയര്‍ന്ന് നില്ക്കുന്നു. ഇതിന്റെ പണിക്കുപയോഗിച്ചിരിക്കുന്നത് മെക്സിക്കോയില്‍ കാണാത്ത ഒരുതരം സ്പ്രൂസ് മരമാണെന്ന് പിന്നീട് കണ്ടുപിടിക്കപ്പെട്ടു. ലോഹം കൊണ്ടുള്ള ആണിക്ക് പകരം, മരം ജീര്ണ്ണിക്കാതിരിക്കുന്നതിനായി ചുറ്റാണിയും പശയും മാത്രമാണ് ഇതിന്റെ നിര്‍മ്മിതിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഗോവണിയ്ക്ക് ആദ്യം കൈവരി നല്‍കിയിരുന്നില്ല. കയറിയിറങ്ങാന്‍ വളരെ ഭയം തോന്നിയിരുന്നതിനാല്‍, 1887-ല്‍ ഫിലിപ്പ് അഗസ്റ്റസ് ഹെച്ച് എന്ന ശില്പിയെ ഗോവണിയ്ക്ക് കൈവരികള്‍ നിര്‍മ്മിയ്ക്കാന്‍ ഏല്‍പ്പിച്ചു. അതോടൊപ്പം തന്നെ ഇരുമ്പിന്റെ ഒരാവരണവും ഒരു തൂണും നല്കി. എന്നിട്ടും ഇതില്‍ കയറുന്നവര്‍ക്ക് ഒരു വലിയ സ്പ്രിംഗില്‍ കയറുന്ന അനുഭവം ഉണ്ടാകുന്നുണ്ട്.
1968-ല്‍ സ്ക്കൂള് അടയ്ക്കുന്നതുവരെ സിസ്റ്റേഴ്സും കുട്ടികളും ഈ ചാപ്പല്‍ ഉപയോഗിച്ചിരുന്നു. 1960 മുതല്‍ ഗോവണിയില്‍ കയറാന്‍ സന്ദര്‍ശകര്‍ക്ക് അനുമതിയില്ല. ഇപ്പോള്‍ ഈ ചാപ്പല്‍ ഒരു മ്യൂസിയമായും, വിവാഹാശീര്വാദത്തിനുള്ള ദേവാലയമായും ഉപയോഗിച്ചു വരുന്നു.
20-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍, മേരി ജീന്‍ കുക്ക് എന്ന ചരിത്രകാരി ലൊറേറ്റോ ചാപ്പലിലെ ഗോവണിയുടെ ശില്പി, ഫ്രഞ്ചുകാരനായ ജീന്‍ റോക്കാസ് ആണെന്ന കണ്ടെത്തി.1870-ല്‍ ആകസ്മികമായി അദ്ദേഹം ഫ്രാന്‍സിലെത്തി. സാന്റാ ഫീയില്‍,