ആത്മീയ ജീവിത പാതയില്‍ ഇടറാതിരിക്കാന്‍ വി. യൗസേപ്പിതാവിലേക്കു തിരിയുക

ആത്മീയ ജീവിതത്തില്‍ വളരാന്‍ ആവശ്യമായ പരിശുദ്ധമായ ഉപവിയും അലൗകികമായ സ്‌നേഹവും വിശുദ്ധ യൗസേപ്പിതാവിന്റെ പക്കല്‍കടലോളമുണ്ട് . പുണ്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം സ്‌നേഹമാണ്. ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാമാവോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്‌നേഹിക്കുന്നതാണ് അലൗകികമായ സ്‌നേഹം. ഈ സ്‌നേഹത്താല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് യൗസേപ്പിതാവ്. മറിയം കഴിഞ്ഞാല്‍ യൗസേപ്പിതാവിനെപ്പോലെ ദൈവത്തെയും അയല്‍ക്കാരെയും ഇത്ര ഗാഢമായി സ്‌നേഹിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല. അതിനാല്‍ ആത്മീയ പാതയില്‍ ഇടര്‍ച്ച വരാതിരിക്കാന്‍ ആ നല്ല പിതാവിനോടു ചേര്‍ന്നു നിന്നാല്‍ മതി.
ദൈവത്തോടുള്ള അവന്റ സ്‌നേഹം ജ്വലിക്കുന്ന അഗ്‌നിപോലെയായിരുന്നു. ആ സ്‌നേഹത്തെ അകമഴിഞ്ഞു ആശ്രയിച്ചതിനാല്‍ ഏതു സംശയങ്ങളും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്യാന്‍ അവനു സാധിച്ചു.
വിശുദ്ധ യൗസേപ്പ് പിതാവിന്റെ ആദ്രതയിലും കരുതലുമുള്ള സ്‌നേഹത്തിലും അമ്മ ത്രേസ്യാ സ്വയം സുരക്ഷിതത്വം കണ്ടെത്തിയതുപോലെ നമുക്കും നമ്മുടെ ആത്മീയ ജീവിതത്തില്‍ യൗസേപ്പിതാവിനോടുള്ള സ്വര്‍ഗ്ഗീയ മധ്യസ്ഥതയിലും വളരാം.
ദൈവത്തോടും അയല്‍ക്കാരോടുമുള്ള ഉത്ക്കടമായ സ്‌നേഹം മൂലം യൗസേപ്പ് നമ്മുടെ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ തീപ്പൊരി വിതറുന്നു.
യൗസേപ്പിതാവേ നിന്നെപ്പോലെ ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കാന്‍ , സ്‌നേഹം കൊണ്ടു മരിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles