വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

യൗസേപ്പിതാവേ, ലോകത്തിൻ്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിൻ്റെ ബഹുമാനത്തിനുമായി ഞങ്ങൾക്കു സമാധാനം നൽകണമേ.
1969 മെയ് മാസം ഒന്നാം തീയതി വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ വച്ച് പോൾ ആറാമൻ പാപ്പ വിശ്വാസി സമൂഹത്തിനു നൽകിയ തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനയുടെ സ്വതന്ത്ര മലയാള വിവർത്തനം
ഓ വിശുദ്ധ യൗസേപ്പിതാവേ, സഭയുടെ രക്ഷാധികാരിയേ,
അവതരിച്ച വചനത്തിൻ്റെ കൂടെ ആയിരുന്നു കൊണ്ട് അന്നന്നത്തെ അപ്പത്തിനു വേണ്ടി നീ അധ്വാനിച്ചുവല്ലോ.
ജീവിക്കാനും ജോലി ചെയ്യുവാനുമുള്ള ശക്തി ഈശോയിൽ നിന്നു നീ സ്വന്തമാക്കി.
നാളയെക്കുറിച്ചുള്ള ഉത്കണ്ഠകളും ദാരിദ്രത്തിൻ്റെ കൈയ്പും ജോലിയുടെ അനിശ്ചിതത്വവും നീ അറിഞ്ഞതിനാൽ കർത്താവു നിന്നെ ഭരമേല്പിച്ച മനുഷ്യ കുടുംബത്തെ സംരക്ഷിക്കണമേ.
സഭയെ അനുഗ്രഹിക്കണമേ
അവളെ കൂടുതൽ സുവിശേഷാത്മക വിശ്വസ്തയിലേക്ക് നയിക്കണമേ.
തൊഴിലാളികളെ അവരുടെ അനുദിന ക്ലേശങ്ങളിൽ സംരക്ഷിക്കണമേ.
ആത്മീയവും ഭൗതീകവുമായ എല്ലാ അപകടങ്ങളിൽ നിന്നും നീരുത്സാഹ പ്രവണതകളിൽ നിന്നും അവരെ പ്രതിരോധിക്കണമേ.
ഭൂമിയിൽ ക്രിസ്തുവിൻ്റെ ദാരിദ്ര്യം വഹിക്കുന്ന പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും വേണ്ടി പ്രാർത്ഥിക്കണമേ.കൂടുതൽ ഭാഗ്യവാന്മാരായ സഹോദരി സഹോദരന്മാരിൽ പാവപ്പെട്ടവർക്കുവേണ്ടിയുള്ള കരുതൽ ഉണർത്തണമേ.
ലോകത്തു സമാധാനം കാത്തു സൂക്ഷിക്കുകയും വ്യക്തികൾക്കും സമൂഹത്തിലും നല്ല ഭാവിയും ജീവിതവും കൈവരുന്ന സമാധനം ഉളവാക്കുകയും ചെയ്യണമേ.
ലോകത്തിൻ്റെ പുരോഗതിക്കും സഭയുടെ ദൗത്യത്തിനും പരിശുദ്ധ ത്രിത്വത്തിൻ്റെ ബഹുമാനത്തിനുമായി ഞങ്ങൾക്കു സമാധാനം നൽകണമേ. ആമ്മേൻ

~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles