ജോസഫ് ജീവിതംകൊണ്ടു ദൈവ നാമത്തെ മഹത്വപ്പെടുത്തിയവന്‍

ഭാരത സഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ ഇന്‍ഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയുടെ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന ഉദയനഗര്‍ പള്ളിയിലെ ഫോട്ടോ ഗാലറയില്‍
രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രാര്‍ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.

‘ദൈവമേ, ഞാന്‍ ദുര്‍ബല. നന്മയോട് അകന്നു നില്‍ക്കുന്നവള്‍. ശക്തരെ നിയന്ത്രിക്കുന്നതിനു ദുര്‍ബലരെ നീ നിയോഗിക്കുമെന്നു മനസ്സിലാക്കാന്‍ എന്നെ സഹായിക്കുക. നിന്റെ രാജ്യത്തിനായുള്ള അടുത്ത ചുവട് എങ്ങനെ വയ്ക്കണമെന്ന് എന്നെ പഠിപ്പിക്കുക. എന്റെ ജീവിതംകൊണ്ടു നിന്റെ നാമം മഹത്വപ്പെടുത്തുന്നതിനു കരുണയാകുക”

പ്രാര്‍ത്ഥിക്കുന്ന റാണി എന്നറിയപ്പെട്ടിരുന്ന സി. റാണി മരിയയുടെ ഈ പ്രാര്‍ത്ഥനയില്‍
യൗസേപ്പിതാവിന്റെ ചൈതന്യം നിഴലിച്ചു നില്‍പ്പുണ്ട്. ശക്തരെ നിയന്ത്രിക്കാന്‍ ദൈവ പിതാവു തിരഞ്ഞെടുത്തു ലോക ദൃഷ്ടിയിലെ ദുര്‍ബലനായിരുന്നു യൗസേപ്പിതാവ്. മഹത്വമോ പ്രതാപമോ ഇല്ലാത്ത നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരന്‍. ദൈവപിതാവിന്റെ വാക്കുകള്‍ ശ്രവിച്ച് ദൈവപുത്രനെ വളര്‍ത്തി ദൈവമാതാവിനെ സംരക്ഷിച്ച് രക്ഷാകര ചരിത്രത്തിലെ ശക്തമായസാന്നിധ്യമായി യൗസേപ്പിതാവു മാറുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറിലെയും ഉദയനഗറിലെയും പാവങ്ങളെ ചൂഷണം ചെയ്തിരുന്ന ജന്മികളുടെ അനീതികള്‍ വര്‍ദ്ധിച്ചപ്പോള്‍ ശക്തരെ നിയന്ത്രിക്കുന്നതിനു ദുര്‍ബലയായ തന്നെ നിയോഗിച്ചിരിക്കുന്നുവെന്നു അവള്‍ മനസ്സിലാക്കി, പാവങ്ങള്‍ക്കു വേണ്ടി സി.റാണി നിലകൊണ്ടതിന്റെ പരിണിത ഫലമായിരുന്നല്ലോ 1995 ഫെബ്രുവരി 25 ലെ അവളുടെ രക്തസാക്ഷിത്വം.

രക്തസാക്ഷിത്വം വഴി റാണി മരിയയും ക്ഷമയുടെ മഹനീയ മാതൃക നല്‍കി സ്വന്തം മകളുടെ ഘാതകനായ സമുന്ദര്‍ സിങ്ങിനോടു ക്ഷമിച്ച പുല്ലുവഴി വട്ടാലില്‍ കുടുംബവും ദൈവനാമത്തിനു ജീവിതംകൊണ്ടു മഹത്വം നല്‍കി.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൈവ നാമത്തെ മഹത്വപ്പെടുത്തിയവനായിരുന്നു യൗസേപ്പിതാവ്. നിശബ്ദതയിലൂടെ ദൈവത്തോടൊപ്പം യാത്ര ചെയ്തു അവിടുത്തെ മഹത്വപ്പെടുത്തിയ നീതിമാനായ യൗസേപ്പിതാവ് സാക്ഷ്യ ജീവിതത്തിലൂടെ ദൈവതിരുനാമത്തിനു മഹത്വം നല്‍കാന്‍ നമ്മെ സഹായിക്കട്ടെ.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles