ജോസഫ് സ്വന്തം ആഗ്രഹങ്ങള്‍ ദൈവത്തിനു വേണ്ടി ബലി കഴിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തി

ഒബ്ലേറ്റ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് ( Oblate Sisters of St. Francis de Sales) എന്ന സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകയായിരുന്നു വിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914) എന്ന ഫ്രഞ്ച് സന്യാസിനി .
‘ തന്നെ പൂര്‍ണമായും മറന്ന് തന്റെ അയല്‍ക്കാരന്റെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുക’ എന്നതായിരുന്നു അവളുടെ മുദ്രാവാക്യം.

‘ഓ എന്റെ ദൈവമേ, എന്റെ ആഗ്രഹങ്ങള്‍ നിനക്കു വേണ്ടി ബലി കഴിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തട്ടെ!” എന്നവള്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു.
ഈശോയുടെ വളര്‍ത്തു പിതാവ് വിശുദ്ധ യൗസേപ്പിതാവിന്റെ ജിവിത ക്രമവും ഇതു തന്നെയായിരുന്നു . സ്വന്തം ആഗ്രഹങ്ങള്‍ ദൈവത്തിനു വേണ്ടി ബലി കഴിക്കുന്നതില്‍ പൂര്‍ണ്ണ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു നസറത്തിലെ ഈ തച്ചന്‍ .പൂര്‍ണ്ണ സന്തോഷത്തോടെ സ്വന്തം ആഗ്രഹങ്ങള്‍ ഉപരി നന്മയ്ക്കു കാരണമാകുന്ന ദൈവീക പദ്ധതിക്കു വേണ്ടി ത്യജിക്കാന്‍ ദൈവ വരപ്രസാദം ലഭിച്ചവര്‍ക്കു മാത്രമേ കഴിയു. ദൈവീക പദ്ധതികള്‍ സ്വന്തം ആഗ്രഹങ്ങളാക്കി മാറ്റുന്ന ജീവിതക്രമത്തിലാണ് പൂര്‍ണ്ണമായ ആത്മസംതൃപ്തിയും വിജയവും ലഭിക്കു എന്നു യൗസേപ്പിതാവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

അത്തരം ജീവിതങ്ങളില്‍ പരാതിയോ പരിഭവങ്ങളോ ഉദയം ചെയ്യുകയില്ല.
സ്വന്തം ആഗ്രഹങ്ങള്‍ ദൈവീക പദ്ധതിതകള്‍വേണ്ടി ബലി കഴിക്കുക എന്നത് ആത്മീയ പക്വതയുടെ ലക്ഷണമാണ്. അത്തരക്കാര്‍ക്കു അനേകം ജീവിതങ്ങളെ പ്രകാശമാനമാകാന്‍ കഴിയും. ദൈവീക പദ്ധതികളെ ജീവിതത്തിന്റെ ആഗ്രഹങ്ങളാക്കി രൂപാന്തരപ്പെടുത്താന്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാതൃകയും മദ്ധ്യസ്ഥതയും നമ്മെ തുണയ്ക്കട്ടെ.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles