ജോസഫ് : വിശുദ്ധിയിലും പരിപൂർണ്ണതയിലും പൂർവ്വ യൗസേപ്പിനെ മറികടന്നവൻ
വേദപാരംഗതനും ബഹുഭാഷ പണ്ഡിതനുമായ കപ്പൂച്ചിൻ സന്യാസ സഭ വൈദീകനായിരുന്നു പതിനാറാം നൂറ്റാണ്ടിൻ്റെ അവസാന കാലങ്ങളിലും പതിനേഴാം നൂറ്റാണ്ടിൻ്റെ ആദ്യ രണ്ടു ദശകങ്ങളിലുമായി ജീവിച്ചിരുന്ന ബ്രിണ്ടിസിയിലെ വിശുദ്ധ ലോറൻസ് (1559-1619) പഴയ നിയമഗ്രന്ഥങ്ങളിൽ അതീവ പാണ്ഡ്യത്യം ഉണ്ടായിരുന്ന ലോറൻസ് പഴയ നിയമത്തിലെ യൗസേപ്പിനെയും പുതിയ നിയമത്തിലെ യൗസേപ്പിനെയും താരതമ്യം ചെയ്തു ഇപ്രകാരം പഠിപ്പിക്കുന്നു.
” പഴയ നിയമത്തിലെ പൂർവ്വ യൗസേപ്പ് വിശുദ്ധനും നീതിമാനും ഭക്തനും നിർമ്മലനും ആയിരുന്നു. എന്നാൽ പുതിയ നിയമത്തിലെ യൗസേപ്പ്, സൂര്യ പ്രകാശം ചന്ദ്രപ്രഭ നിഷ്‌പ്രഭമാകുന്നതു പോലെ വിശുദ്ധിയിലും പരിപൂർണ്ണതയിലും പൂർവ്വ യൗസേപ്പിനെ മറികടക്കുന്നു.”
ലോകത്തിൻ്റെ പ്രകാശമായ ദൈവപുത്രൻ ഭൂമിയിൽ മനുഷ്യനായി ജന്മമെടുക്കുമ്പോൾ ദൈവപിതാവിൻ്റെ പ്രതിനിധിയായവൻ വിശുദ്ധിയിലും പരിപൂർണ്ണതയിലും പഴയ നിയമ പിതാക്കന്മാരെ മറികടക്കുന്നതിൽ യാതൊരു അതിശയോക്തിയുടെയും ആവശ്യമില്ല. ഈശോയെ ദർശിക്കാൻ ഭാഗ്യം ലഭിച്ച യൗസേപ്പിതാവ് മറ്റുള്ളവരെ പ്രകാശിപ്പിക്കുന്ന വെളിച്ചമായി മാറിയില്ലങ്കിലേ അതിശയമുള്ളു. യൗസേപ്പിനോടു ചേർന്നു നിൽക്കുന്നവർ തീർച്ചയായും പ്രകാശത്തിലാണ് കാരണം ഈശോയുടെ സാന്നിധ്യം അവിടെ അനുഭവവേദ്യമാകുന്നു.
യൗസേപ്പിതാവേ പ്രകാശത്തിൻ്റെ മകനായി / മകളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.