ജോസഫ്: ജീവിതം എനിക്കു വേണ്ടി മാത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ
ജോസഫ് എന്ന നാമം എൻ്റെ ജീവിതം എനിക്കു വേണ്ടി മാത്രമല്ല എന്ന ഓർമ്മപ്പെടുത്തൽ തരുന്ന പാഠപുസ്തകമാണ്. ജോസഫ് എന്ന നാമത്തിൻ്റെ ഹീബ്രു ഭാഷയിലുള്ള മൂലാർത്ഥം “കൂട്ടുക ” അല്ലങ്കിൽ വർദ്ധിപ്പിക്കുക എന്നാണ്. സ്വ നേട്ടങ്ങൾ കൂട്ടാതെ ദൈവമഹത്വം കൂട്ടാൻ ഈ ലോകത്തു അധ്വാനിച്ച മനുഷ്യൻ്റെ പേരാണ് യൗസേപ്പ്.
യൗസേപ്പിതാവ് വ്യക്തിപരമായി വസ്തുക്കൾ കൂട്ടാനോ ലോകത്തെ കാണിക്കാനായി സ്വയ പരിശുദ്ധി പ്രകടിപ്പിക്കാനോ തുനിഞ്ഞില്ല നേരേ മറിച്ച് തൻ്റെ ചുറ്റുമുള്ളവരുടെ മഹത്വം വർദ്ധിപ്പിക്കാനാണ് യൗസേപ്പിതാവ് ശ്രമിച്ചത്. ഈശോയുടെയും പരിശുദ്ധ മറിയത്തിൻ്റെയും മഹത്വത്തിനായി തൻ്റെ ഊർജ്ഞം മുഴുവൻ വ്യയം ചെയ്യാൻ യൗസേപ്പിതാവു സന്നദ്ധനായിരുന്നു. . ഈശോയെയും മറിയത്തെയും തന്നെക്കാൾ കൂടുതലായി മറ്റുള്ളവർ സ്നേഹിക്കുന്നതിൽ യൗസേപ്പിതാവു സന്തോഷിച്ചിരുന്നു.അതു വഴി യൗസേപ്പിതാവു ക്രിസ്തീയ ജീവിതത്തിൻ്റെ യഥാർത്ഥ മാതൃകയും ആദർശവുമായിത്തീരുന്നു. യഥാർത്ഥത്തിൽ മറ്റുള്ളവർക്കു വേണ്ടിയുള്ള മനുഷ്യനായിരുന്നു യൗസേപ്പിതാവ്.
അഭിനയങ്ങളില്ലാതെ ജീവിക്കുകയും ന്യായീകരിക്കാതെ കേൾക്കുകയും മുറിപ്പെടുത്താതെ സംസാരിക്കുകയും ചെയ്ത യൗസേപ്പിൻ്റെ ജീവിതം മറ്റുള്ളവർക്കു വേണ്ടി ഒരു തുറന്ന പുസ്തകമായിരുന്നു.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.