ജോസഫ് സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥൻ

സംതൃപ്തിയുള്ള ജീവിതം നയിക്കാൻ കുറുക്കുവഴികളില്ല. സംതൃപ്തി ഒരു ആന്തരിക മനോഭാവമാണ്. അളവും പരിധിയുമുള്ള എന്തുകിട്ടിയാലും മനുഷ്യനു തൃപ്തിയാവില്ല. സമയത്തിനും കാലത്തിനും അതീതനായവനെ കൊണ്ടു മനസ്സുനിറഞ്ഞാലേ ജിവിതത്തിൽ സംതൃപ്തിയുണ്ടാവുകയുള്ളൂ. വിശുദ്ധ യൗസേപ്പിതാവ് ജീവിതത്തിൽ സംതൃപതി കണ്ടെത്തിയ വ്യക്തിയാണ്.

ഏതു സാഹചര്യത്തിലും സംതൃപ്‌തിയോടെ കഴിയാന്‍ പഠിച്ച കുടുംബനാഥനാണ് മാർ യൗസേപ്പ് .അതിരുകളും പരിധികളുമില്ലാതെ സ്നേഹിക്കുന്ന ദൈവത്താൽ നിറഞ്ഞപ്പോഴാണ് അവൻ്റെ ജീവിതം പൂർണ്ണ സംതൃപ്തിയുള്ളതായത്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ താൻ അനുഭവിച്ച ത്യാഗങ്ങളും ക്ലേശങ്ങളും ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായി യൗസേപ്പിതാവു മനസ്സിലാക്കി.

ദൈവത്തെകൊണ്ടു സംതൃപ്തിയണയുന്നവനിൽ ദൈവം സംപ്രീതനാകുന്നു, അതാണല്ലോ ഈശോയുടെ വളർത്തുപിതാവിൻ്റെ ജീവിതത്തിൻ്റെ രത്നച്ചുരുക്കം.
യൗസേപ്പിതാവിൻ്റെ ഈ സംതൃപ്തി ഭാവം ഏതൊരാളും കൈവരുത്തേണ്ട ഒരു വിശിഷ്ടഭാവമാണ്. ജീവിതം സന്തോഷപ്രദവും കൃതജ്ഞതാനിർഭരവുമാക്കുന്നതിൽ അതിനു സവിശേഷമായ പങ്കുണ്ട്.

ജിവിത സംതൃപ്തി കരഗതമാക്കണമെങ്കിൽ നമ്മൾ തന്നെ തിർത്ത വ്യാമോഹങ്ങളിൽ നിന്നു പുറത്തു വരാനും ദൈവ പ്രമാണങ്ങളെ ഹൃദയവിശാലതയോടെ സ്വീകരിക്കാനുമുള്ള ചങ്കൂറ്റം സ്വന്തമാക്കണം.

~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles