മരണമടുത്തപ്പോള്‍ അതിയായ സന്തോഷമനുഭവിച്ച വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-193/200
ആത്മാക്കള്‍ ഏറ്റം വേദനാജനകവും കഠിനവുമായി പീഡയനുഭവിക്കുന്ന, മരണംവന്നെത്തുന്ന ഭയജനകമായ അടിയന്തിരഘട്ടത്തില്‍ അവരെ സഹായിക്കാന്‍ തന്നെ നിയോഗിച്ചതില്‍ വിശുദ്ധനു വലിയസന്തോഷം ഉളവായി. ദൈവത്തിനു നന്ദിപറയുകയും മരണസമയത്ത് ആത്മാക്കളുടെ സഹായത്തിനും സംരക്ഷണത്തിനും നിയമിച്ച ഉത്ത രവാദിത്വം സസന്തോഷം ഏറ്റെടുക്കുകയും ചെയ്തു.
കഠിന പാരവശ്യം അവസാനിച്ച ആ ഇടവേളയില്‍ തന്റെ വേദനകള്‍ ശമിച്ചിരിക്കുന്നു എന്ന് ജോസഫ് തിരിച്ചറിഞ്ഞു. ദൈവത്തോടുള്ള സ്‌നേഹം അതിന്റെ പാരമ്യത്തിലെത്തിയ ആ അവസ്ഥയില്‍ ഒരു കാര്യം ജോസഫിനു ബോധ്യം വന്നു, തന്റെ ഭൗതികജീവിതം ഇവിടെ അവസാനിക്കുന്നു എന്ന യാഥാര്‍ത്ഥ്യം! അതിനാല്‍, വിശു
ദ്ധന്റെ വേര്‍പാട് ശുദ്ധമായ സ്‌നേഹത്തില്‍നിന്നുള്ളതായിരുന്നു. ആ സമയത്ത് ജോസഫിന്റെ മുഖം തീക്കനല്‍ പോലെ ജ്വലിച്ചു. ദൈവിത്തിന്റെ മടിയിലേക്കു പറന്നുപോകാന്‍ വേണ്ടി, ഹൃദയത്തില്‍ നിന്നു വേര്‍പിരിയാന്‍വേണ്ടി ആത്മാവ് ആര്‍ത്തുവിളിക്കാന്‍ തുടങ്ങി.
ഈശോയും മാതാവും അടുത്തു വരുമ്പോള്‍ ജോസഫിന്റെ അവസ്ഥ അതായിരുന്നു. അവരെ കണ്ടപ്പോള്‍ അവന്‍ ആര്‍ത്തു ഘോഷിച്ചു: ”ദൈവം ഇസായേലിന് എത്ര നല്ലവനാണ്!” ആ സമയത്ത് അതില്‍ കൂടുതലായി ഒന്നും പറയാന്‍ അവനു കഴിഞ്ഞില്ല. എന്തെന്നാല്‍, ശരീരം വിട്ട് ആത്മാവ് അതിന്റെ പുതിയ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അഗാധതലങ്ങളിലേക്കു മുങ്ങിമറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ രണ്ടു പേരും, ഈശോയും മാതാവും ജോസഫിന്റെ ദീര്‍ഘക്ഷമയിലും ലോകാരൂപിയുടെമേല്‍ അവന്‍ വരിച്ച വിജയത്തിലും സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്തു.
ഈ സമയത്തു ജോസഫ് സന്തോഷം കൊണ്ടു കണ്ണുനീര്‍ വാര്‍ക്കാന്‍ തുടങ്ങി. തന്റെ സര്‍വശക്തിയും സംഭരിച്ച് സംസാരിക്കാന്‍ തന്റെമേല്‍ വര്‍ഷിച്ച നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദിപറയണമെന്ന് മാതാവിനോടും ഈശോയോടും അഭ്യര്‍ത്ഥിച്ചു. ഈശോയും മാതാവും അപ്പോള്‍ അവരുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നു ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അവരോടൊത്തു കര്‍ത്താവിനെ സ്തുതിക്കണമെന്നു ജോസഫിന് ആഗ്രഹമുണ്ടായി. എന്നാല്‍ അവന്റെ ആത്മാവ് ഇടവിട്ടിടവിട്ട്, ദൈവത്തിലേക്കു അലിഞ്ഞുചേരാനുള്ള വേര്‍പാടിന്റെ ഹര്‍ഷപുളകിതമായ അവസ്ഥയിലൂടെ കടന്നുപൊയക്കൊണ്ടിരിക്കുകയായിരുന്നു.
എന്തെന്നില്ലാത്ത അനുഭൂതിയും സന്തോഷവും പൂര്‍വാധികം ശക്തിയോടെ ആത്മാവിലേക്ക് ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു. നയനങ്ങളില്‍നിന്നു ദിവ്യപ്രകാശം സ്പ്രിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ സ്വര്‍ഗത്തിലേക്കു നോക്കിക്കൊണ്ട്ശരീരം നിശ്ചലമായി അവന്‍ കിടന്നു: സ്വര്‍ഗീയഭവനത്തിലേക്കുള്ള പുറപ്പാടിന്റെ അനുഗൃഹീതമായ ആ മണിക്കൂറിനെ പ്രതീക്ഷിച്ചുകൊണ്ട് നിര്‍ന്നിമേഷനായി അങ്ങനെ കിടന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.