ഈശോയുടെ സാന്നിദ്ധ്യം എപ്പോഴും കൊതിച്ചിരുന്ന വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-185/200

കുടുംബത്തിന്റെ അനുദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈശോ ഒറ്റയ്ക്കു കഠിനാദ്ധ്വാനം ചെയ്യേണ്ടിയിരുന്നു. അതുകൊണ്ട് എപ്പോഴും ജോസഫിന്റെ അടുത്ത് നിന്നു പരിചരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മാതാവ് ആ ദിവസങ്ങളില്‍ സദാസമയവും ജോസഫിന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു. ആഹാരം പാകംചെയ്യുന്ന സമയം മാത്രമേ അകന്നു നിന്നിരുന്നുള്ളു. ഈശോ തന്റെ അടുത്തുനിന്നു മാറാതിരുന്നെങ്കില്‍ എന്നൊരാഗ്രഹം വിശുദ്ധന് ഉണ്ടായിരുന്നെങ്കിലും ഇപ്രകാരമുള്ള ക്രമീകരണം ജോസഫിനും തൃപ്തിപ്പെട്ടു. അങ്ങനെ ദൈവഹിതം പൂര്‍ണ്ണമായും അംഗീകരിക്കാരന്‍ അവനു കഴിയുകയും ചെയ്തു. എങ്കിലും വിശുദ്ധന്റെ അന്ത്യനാളുകളിലെ ദിവസങ്ങളിലെല്ലാം ഈശോ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു.

അതുകൊണ്ട് ആ ദിവസങ്ങള്‍ മുഴുവനും വലിയ ദാരിദ്ര്യത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. വിശുദ്ധ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സഹായം അവര്‍ക്കു ലഭിച്ചു. നല്ലവരായ ചില അയല്‍ക്കാരിലൂടെയും മാലാഖമാരിലൂടെയും ദൈവം അവരെ പരിപാലിച്ചുപോന്നു.

ഭക്ഷണകാര്യത്തിലുള്ള തന്റെ താല്പര്യക്കുറവ് മറിയത്തെ അറിയിച്ചു. തീര്‍ച്ചയായും ആഹാരം കഴിക്കുന്ന കാര്യത്തില്‍ ഒരു മനസ്സുവയ്ക്കണം എന്നു മാതാവും അഭിപ്രായപ്പെട്ടു. ജോസഫ് എന്ത് ആഗ്രഹിക്കുന്നുവോ അത് ദൈവം ഉടന്‍തന്നെ പ്രദാനംചെയ്തുകൊണ്ട് അവിടുത്തെ സമാശ്വാസം പ്രകടമാക്കിയിരുന്നു. എപ്പോഴെങ്കിലും പഴങ്ങളോ വിശേഷപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളോ ആഗ്രഹിച്ചാല്‍ അപ്പോള്‍ത്തന്നെ കര്‍ത്താവ് അത് എത്തിച്ചുകൊടുത്തിരുന്നു. ഭക്ഷണത്തോടുള്ള താല്പര്യക്കുറവിന്റെ ഒരു പ്രശ്‌നം സാരമായി ജോസഫിനെ അല്ടുന്നുണ്ടായിരുന്നു. എന്തുതരം ഭക്ഷണപദാര്‍ത്ഥമായാലും അതു കഴിക്കാന്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചില അവസരങ്ങളില്‍ ദൈവം അവര്‍ക്കു സ്വര്‍ഗീയമന്നാ സമ്മാനിച്ചിരുന്നു. അതീവ ശ്രദ്ധയോടെ ദൈവമാതാവ് അത് സൂക്ഷിച്ചുവയ്ക്കുകയും ചെയ്തിരുന്നു. എന്തെന്നാല്‍ വിശുദ്ധസ്വര്‍ഗ്ഗത്തില്‍ നിന്നു ദൈവം അ്‌വര്‍ക്കു കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ പരമോന്നത സമ്മാനമായിരുന്നു അത്!

തിരുക്കുടുംബത്തിന്റെ ആവശ്യങ്ങളില്‍ ദൈവത്തിനുള്ള ഔല്‍സുക്യത്തെക്കുറിച്ച് ജോസഫിനു നല്ല ബോദ്ധ്യമുണ്ടായിരുന്നു. ജോസഫ് കഠിനമായി വേദന അനുഭവിക്കുന്ന വേളയില്‍ ഒരു കഷണം ബ്രെഡിനുപോലും അവര്‍ക്ക് ഇല്ലായ്മയുടെ കയ്പ് നന്നായി രുചിക്കേണ്ടിവന്നിട്ടുണ്ട്. അപ്പോള്‍ ജോസഫ് സ്വര്‍ഗ്ഗീയപിതാവിനോട് തന്റെ ഏകജാതനായ പുത്രന്റെയും സ്ത്രീകളില്‍ ഏറ്റം പരിശുദ്ധയയ മാതാവിന്റെയും ആവശ്യങ്ങളില്‍ കാരുണ്യപൂര്‍വ്വം കടാക്ഷിക്കണമെന്നു പ്രാര്‍ത്ഥിച്ചു. ആ നിമിഷംതന്നെ ദൈവം അവര്‍ക്ക് ആവശ്യമായവ പ്രദാനം ചെയ്യുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles