ദൈവഹിതത്തിനു തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിച്ചിച്ച വി. യൗസേപ്പിതാവിനെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-183/200
അവരുടെ നേര്‍ക്കുള്ള ജോസഫിന്റെ സ്‌നേഹം ആത്മാര്‍ത്്ഥവും നിഷ്‌കളങ്കവും സത്യസന്ധവുമായിരുന്നു. എങ്കിലും ഉറ്റവരോടും ഉടയവരോടുമുള്ള മാനുഷികതാല്പര്യങ്ങളുടെ സ്വാധീനം ഈ വേര്‍പിരിയലിന് തടസ്സമായേക്കാം. ദൈവം അനുവദിച്ച് ഈ കഠിനവ്യാധിയുടെ തീവ്രവേദനകളിലൂടെ അങ്ങനെയുള്ള ബന്ധങ്ങളില്‍നിന്നും ബന്ധനങ്ങളില്‍നിന്നും മോചനം പ്രാപിക്കാന്‍ തക്കവിധം മാനസിക ഒരുക്കവും സമ്മതവും ഉണ്ടാകാന്‍ ഇടയായിത്തീര്‍ന്നു. പൂര്‍ണ്ണമായും ദൈവഹിതത്തില്‍് മാത്രം സംതൃപ്തി കണ്ടെത്തുന്നതുപോലെ വേര്‍പാടിന്റെ സമയത്ത് ഈശോയും മാതാവും അടുത്തുണ്ടായിരിക്കണമെന്ന ഉല്‍ക്കടമായ ആഗ്രഹം ഇപ്പോള്‍ മനസ്സില്‍ നിന്നു മാഞ്ഞുപോയിരിക്കുന്നു.
പിന്നീട് അവരെ കണ്ടപ്പോള്‍ ജോസഫ് പറഞ്ഞത് ഇങ്ങനെയാണ്: ‘എന്റെ വാത്സല്യ മകനേ, ഓ, എന്റെ പ്രിയ ഭാര്യേ, നിങ്ങളെ കണ്ടു്മുട്ടുമ്പോഴുണ്ടാകുന്നന ആനന്ദത്തെക്കുറിച്ചുള്ള ചിന്തകളാണ് ഇപ്പോള്‍ എന്റെ മനസ്സു നിറയെ!’ തന്റെ സ്വര്‍ഗ്ഗീയഭവനത്തിലേക്കുള്ള കടന്നുപോക്കിന്റെ സമയം എത്രയുംവേഗം എത്തിച്ചേര്‍ന്നിരുന്നെങ്കിലും എന്ന് സത്യമായും ജോസഫ് ആഗ്രഹിക്കുകയും, ഏറ്റം വിനയത്തോടെ ആ സഹനങ്ങള്‍ അനുഭവിക്കാന്‍ തക്കവിധം പ്രചോദിതനാകുകയും ചെയ്തുകഴിഞ്ഞിരുന്നു. ശക്തിയായ വേദന ഇതിനകം അനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞ മാതാവ് പെട്ടെന്ന് ഉണരുകയും ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ദൈവമാതാവില്‍നിന്ന് അതു മറച്ചുവയ്ക്കുകയും ജോസഫ് ഒറ്റയ്ക്ക് വേദനകള്‍ അനുഭവിക്കുകയും ചെയ്തു. അതായിരുന്നു ദൈവനിശ്ചയം.
വിശുദ്ധന്‍ വളരെയധികം സഹനങ്ങളിലൂടെ കടന്നുപോകേണ്ടിയിരുന്നു. അങ്ങനെ കഠിനവേദനകളിലൂടെ കടന്നുപോകുന്ന ആ ഏകാന്ത നിമിഷങ്ങളില്‍ വന്‍ കൃപകളാണ് ദൈവത്തില്‍നിന്നു വന്നുചേര്‍ന്നുകൊണ്ടിരുന്നത്. സഹായത്തിനു വേണമെങ്കില്‍ ജോസഫിനു മറിയത്തെ വിളിക്കാന്‍ കഴിയുമായിരുന്നു. എങ്കിലും ഒരിക്കല്‍പ്പോലും വിളിച്ചില്ല. ദൈവത്തിന് ഇഷ്ടമെങ്കില്‍ മാതാവിനെ അയയ്ക്കട്ടെ എന്നുകരുതി കാത്തിരുന്നു. തീര്‍ച്ചയായും ദൈവഹിതത്തിനു തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിച്ചിരിക്കുന്നു എന്ന ജോസഫ് പ്രഖ്യാപിക്കുകതന്നെ ചെയ്തു.
‘ഓ, എന്റെ ദൈവമേ! ഇതു ഞാന്‍ ശാന്തനായ ക്ഷമാപൂര്‍വ്വം ഏകാന്തതയില്‍ അനുഭവിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കില്‍, അങ്ങനെതന്നെ സഹിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. കൃപയാല്‍ അവിടുന്ന് എന്നെ സഹായിക്കണമേ! എന്തെന്നാല്‍, സ്വയമേവ ഒന്നും പ്രവര്‍ത്തിക്കുവാനോ പൂര്‍ത്തിയാക്കുവാനോ എനിക്കു സാധിക്കുകകയില്ലല്ലോ.’ മരണവേദനയില്‍ അകപ്പെട്ടു കഠിന പീഡയനുഭവിക്കുമ്പോഴും രക്ഷകന്‍ അനുഭവിക്കാനിരിക്കുന്ന സഹനങ്ങളിലായിരുന്നു ജോസഫിന്റെ മനസ്സു മുഴുവനും. അതോടൊപ്പം തന്റെ സഹനങ്ങളുംകൂടി പിതാവിനു സമര്‍പ്പിച്ചു.
ദൈവം വെളിപ്പെടുത്തിയ നിമിഷംതന്നെ മറിയം ജോസഫിന്റെ അടുത്തുവന്നു. തന്റെ ഭാര്‍ത്താവിന്റെമേല്‍ വന്നുഭവിച്ചിരിക്കുന്ന പീഡകളെക്കുറിച്ച് വ്യക്തമായ ബോദ്ധ്യം കിട്ടി. മറിയം ജോസഫിനെ കാണുമ്പോള്‍ ഏതാണ്ട് ജീവന്റെ തുടിപ്പുകള്‍ നിലച്ച മട്ടിലായിരുന്നു എന്നുപറയാം. വേദനയുടെ ഏറ്റം തീവ്രമായ അവസ്ഥയിലൂടെ ജോസഫ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. അവള്‍ ഉടനെ അവനെ ആശ്വസിപ്പിക്കുകയും തുണികൊണ്ട് ചൂടുവയ്ക്കുകയും അതൊടൊപ്പം ജോസഫിനുവേണ്ടി സ്വര്‍ഗ്ഗീയപിതാവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. വേദനയ്ക്കു ശമനം കിട്ടുന്നതുവരെ അങ്ങനെ തുടര്‍ന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.