ഈശോ എങ്ങനെയാണ് വി. യൗസേപ്പിതാവിനെ വാര്‍ദ്ധക്യകാലത്ത് സഹായിച്ചിരുന്നത് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-179/200

പല സന്ദര്‍ഭങ്ങളിലും ജോസഫിനും മാതാവിനുവേണ്ടി ദിവ്യരക്ഷകന് പണിപ്പുരയില്‍ ഒറ്റയ്ക്കു കഠിനാദ്ധ്വാനം ചെയ്തു കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. മുന്നവസരങ്ങളില്‍ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നവരില്‍ പലരും അതു വന്നു കാണുകയും സത്യം അംഗീകരിക്കുകയും ചെയ്യേണ്ടിവന്നു. ഇപ്പോള്‍ അവിടുത്തെ അലച്ചിലുകള്‍ അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. അവന്റെ കരുണാകടാക്ഷം വഴി ലഭിക്കുന്ന ആശ്വാസം അനുഭവിക്കുന്നതിന് വീണ്ടും അവര്‍ പണിപ്പുരയില്‍ വന്ന് അവനെ സന്ദര്‍ശിച്ചു. മുമ്പ് ആരോപണങ്ങളുമായി വന്നവര്‍ ഇപ്പോള്‍ ആശ്വാസംതേടി അവന്റെ അടുത്തു വന്നുതുടങ്ങിയിരിക്കുന്നു.!

പണിപ്പുരയില്‍ തന്നെ സന്ദര്‍ശിക്കാന്‍ വരുന്ന ആത്മാക്കളില്‍ ദിവ്യരക്ഷകന്‍ വരുത്തുന്ന പരിവര്‍ത്തനങ്ങള്‍ അവരുടെ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു. ജോസഫ് അതില്‍ അതിയായി സന്തോഷിച്ചു. ഈശോ ജോലികഴിഞ്ഞു തന്റെ അടുത്തു വരുമ്പോള്‍ പണിപ്പുരയില്‍ നടന്ന വിശേഷങ്ങള്‍ താല്പര്യപൂര്‍വ്വം ജോസഫ് അന്വേഷിക്കുമായിരുന്നു. കാരണം പൈശാചിക സ്വാധീനമുള്ള മനുഷ്യര്‍ ഈശോയെ അപകീര്‍ത്തിപ്പെടുത്തിയേക്കുമോ എന്ന് അവന്‍ ഭയപ്പെട്ടിരുന്നു.

അനുസരണയുള്ള ഒരു മകന്‍ എന്ന നിലയ്ക്ക് നടന്നതെല്ലാം ഈശോ വിവരിച്ചുപറയുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ജോസഫിനെ ആശ്വസിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് ഈശോ മനസ്സിലാക്കി. ആകുലചിത്തനായി ഇപ്രകാരം കാര്യങ്ങള്‍ തിരക്കിയതിന് ജോസഫ് ഈശോയോട് ക്ഷമ ചോദിച്ചു. ‘എന്റെ മകനേ, അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വേവലാതി പൂണ്ടു തിരക്കിയതിനും ആവലാതിപ്പെട്ടതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ, നിന്റെ ശത്രുവിന്റെ സ്വാധീനത്തില്‍പ്പെട്ട മനുഷ്യര്‍ നിന്നെ ശല്യപ്പെടുത്തിയേക്കുമോ എന്ന ഭയം എപ്പോഴും എന്റെ മനസ്സില്‍ ഉടലെടുത്തിരുന്നതുകൊണ്ടാണ് അങ്ങനെ കാര്യങ്ങള്‍ തിരക്കിയത്. അതോര്‍ത്ത്, എപ്പോഴും എന്റെ ഹൃദയം പീഡിപ്പിക്കപ്പെട്ടിരുന്നു. എന്തെന്നാല്‍, എന്റെ ജീവിതലക്ഷ്യവും എപ്പോഴും എന്റെ ഹൃദയത്തിലെ ചിന്തകളും നീ മാത്രമാണ്.

അതുപോലെ എല്ലാവരും നിന്നെ സ്‌നേഹിക്കണമെന്നും ലോകരക്ഷകനായി കാണണമെന്നും ഞാന്‍ എത്രയധികം ആഗ്രഹിച്ചിരുന്നു.’ ജോസഫിന്റെ ഈ പ്രസ്താവനകള്‍ ഈശോയെ അത്യധികം ആശ്ചര്യഭരിതനാക്കി. ജോസഫിനെ ഈശോ പൂര്‍വ്വാധികം സ്‌നേഹിക്കുകയും അവനില്‍ ജ്ഞാനവും കൃപയും വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിക്കുകയും മകന്റെ സ്‌നേഹം വചനത്തിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles