ജീവിതാന്ത്യം ആസന്നമായപ്പോള്‍ വി.യൗസേപ്പിതാവിന്റെ തയ്യാറെടുപ്പുകള്‍ എങ്ങനെയായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-172/200
ഇപ്പോള്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം തന്റെ ശക്തി ക്ഷയിച്ചിരിക്കുകയാണെന്ന് ജോസഫ് മനസ്സിലാക്കി. ആത്മീയപരിപൂര്‍ണ്ണതയ്ക്കുവേണ്ടി അവന്‍ ധ്യാനിക്കാന്‍ തുടങ്ങി. ദൈവത്തെ മുഖാഭിമുഖം കാണുന്നതിനുവേണ്ടി മരിച്ചാല്‍ മതിയെന്ന തീവ്രമായ അഭിവാഞ്ഛ മനസ്സില്‍ ഉജ്ജ്വലിക്കാന്‍ തുടങ്ങി. മണിക്കൂറുകളോളം സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി ധ്യാനനിരതനായി കഴിഞ്ഞുകൂടി. മനുഷ്യവംശത്തിന്റെ വിമോചനം വന്നുചേരുന്ന ദിവസത്തിനുവേണ്ടി അവന്‍ അത്യധികം കൊതിച്ചു. എന്തെന്നാല്‍, അന്ന് സ്വര്‍ഗ്ഗീയഭവനത്തില്‍ എത്തിച്ചേരാമെന്ന പ്രത്യാശ വളരെ ശക്തി പ്രാപിച്ചിരുന്നു.
ദാവീദിന്റെ സങ്കീര്‍ത്തനങ്ങളും വിശുദ്ധലിഖിതഭാഗങ്ങളും ഈ അനുഗ്രഹം നിറവേറ്റുന്നതിന് അവന്‍ ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിച്ചിരുന്നു. അവന്‍ മറിയത്തെ തന്റെ ആത്മതം ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. ‘എന്റെ പ്രിയതമേ, സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഞാന്‍ എത്രയധികം അഭിലഷിക്കുന്നു എന്നു നിനക്കറിയാമോ? ദൈവത്തിന്റെ സമാധാനത്തിലേക്കും നിത്യാനന്ദത്തിലേക്കും എനിക്ക് എന്നാണ് പ്രവേശിക്കുവാന്‍ കഴിയുക? ഇനിയും എന്റെ ജീവിതം ഭൂമിയില്‍ ഏറെക്കാലം തുടരുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം, അതിനുവേണ്ടി എന്റെ ഹൃദയത്തില്‍ തീ കത്തുകയാണാ! എന്റെ ജീവന്‍ ഈ കളിമണ്‍കൂടാരത്തെ വിട്ടുപിരിയേണ്ട സമയം വൈകാതം എത്തിച്ചേരും. അപ്പോള്‍ എന്റെ ആത്മാവ് അബ്രാഹത്തിന്റെ മടിയില്‍ വിശ്രമത്തിനായി യാത്രയാകും. അവിടെ അത് വിമോചനത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കു. അവാച്യമായ ദൈവികാനന്ദത്തിന്റെ മുന്നോടിയായി വര്‍ത്തിക്കുകയും ചെയ്യും.’
‘എന്റെ ശരീരത്തിന്റെ ശക്തി ക്ഷയിച്ചതുകൊണ്ട് ഇതെല്ലാം ഉടനെ സംഭവിക്കുമെന്ന് ഞാന്‍ പറയുകയല്ല. ഈ ഭൗതിക ജീവിതത്തില്‍ നിന്നു വേര്‍പിരിയാനുള്ള ഉല്‍ക്കടമായ ആഗ്രഹം എന്റെ ഉള്ളില്‍ കത്തിപ്പടരുന്നതുകൊണ്ടു കൂടിയാണ് ഞാനിതു പറയുന്നത്. എന്റെ പ്രിയേ, നിന്നെയും എന്റെ സ്‌നേഹനിധിയായ ഈശോയെയും തീരാദുഃഖത്തിന്റെയും കണ്ണീരിന്റെയും നടുവില്‍ എനിക്കു വിട്ടുപിരിയേണ്ടിയിരിക്കുന്ന്ു. എങ്കിലും സ്വര്‍ഗ്ഗീയപിതാവ് നിങ്ങളെ സഹായിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യും. രക്ഷകന്‍ തന്റെ മരണത്താല്‍ സ്വര്‍ഗ്ഗകവാടും തുറക്കുമെന്നും സ്വര്‍ഗ്ഗത്തിലെ അനുഗൃഹീതഭവനത്തില്‍ ഏറെ താമസിയാതെ നമുക്കു കണ്ടുമുട്ടാന്‍ കഴിയുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. ‘ യഥാര്‍ത്ഥത്തില്‍, ജോസഫിന്റെ ജീവിതാവസാനം വളരെയടുത്തുവെന്ന് മുന്‍കൂട്ടി മറിയത്തിനറിയാം. എങ്കിലും അവള്‍ നിരാശപ്പെടുന്നില്ല. എല്ലാം ദൈവതിരുഹിതത്തിന് വിശ്വാസപൂര്‍വ്വം സമര്‍പ്പിച്ചു. അവള്‍ തന്റെ ദുഃഖം ജോസഫിന്റെ മുമ്പില്‍ തുറന്നു പ്രകടിപ്പിച്ചു. പക്ഷേ, വളരെ വിവേകപൂര്‍വ്വമാണെന്നുമാത്രം.
തന്റെ ജീവിതാന്ത്യം ആസന്നമായെന്ന് ജോസഫിനു വളരെ ബോധ്യമായിരുന്നു എന്നതു വളരെ വ്യക്തമാണ്. അതുകൊണ്ടുതന്നെ അത്യുത്സാഹത്തോടെ ആത്മീയനന്മകള്‍ ചെയ്യുന്നതില്‍ വ്യാപൃതനായിരിക്കുകയാണ്. രക്ഷകനോട് കൂടെക്കൂടെ അരികില്‍ വന്ന് സ്വര്‍ഗ്ഗീയകാര്യങ്ങളും ഈശോയുടെ ജീവിതരഹസ്യങ്ങളെ സംബന്ധിച്ച വിഷയങ്ങളും കൂടുതലായി സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു: ‘പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും വേളയില്‍ നിന്നെ കാണുവാനോ ആശ്വസിപ്പിക്കുവാനോ ഞാന്‍ ഭൂമിയില്‍ ഉണ്ട്ായിരിക്കുകയില്ലല്ലോ. അതിനാല്‍ ഇപ്പോള്‍ എന്റെ ഈ ഭൗതികശരീരത്തിനരികില്‍ നിന്നുകൊണ്ട് നീ ആ രഹസ്യങ്ങള്‍ എന്നോടു പറയണമെന്ന് ഞാന്‍ യാചിക്കുകയാണ്.
അതനുസരിച്ച് ഈശോ കൂടെക്കൂടെ ജോസഫിന്റെ അടുത്തു വരികയും ജോസഫ് ആഗ്രഹം പ്രകടിപ്പിച്ച്തുപോലെ ദൈവപുത്രനെ സംബന്ധിച്ച ദിവ്യരഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. പറുദീസയിലെ മഹത്വപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ചും ദൈവത്തിന്റെ പരിപൂര്‍ണ്ണതയെക്കുറിച്ചും അവിടുത്തെ സവിശേഷകളെക്കുറിച്ചും സംസാരിക്കുകയും അത് ഈ ലോകത്തില്‍ നിന്നു വേര്‍പിരിയാനും സ്വര്‍ഗ്ഗീയാനന്ദത്തില്‍ എത്രയും വേഗം എത്തിച്ചേര്‍ന്ന് ദൈവത്തില്‍് ഒന്നായിത്തീരാനുമുള്ള തീവ്രമായ അഭിലാഷം ജനിപ്പിക്കുകയും ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.