ഈശോയുടെ ജന്മസ്ഥലത്തേക്കുള്ള യാത്രയില്‍ വി. യൗസേപ്പിതാവ് ശ്രവിച്ച സ്തുതിഗീതങ്ങളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-138/200

അന്ന് വൃദ്ധനായ ശിമയോന്‍ ഈശോയെ സംബന്ധിച്ച് മറിയത്തോടു പ്രവചിച്ച ആ വാള്‍ തന്റെയുംകൂടി ഹൃദയത്തെയാണല്ലോ കുത്തിത്തുളച്ചുകൊണ്ടു കടന്നുപോയത് എന്ന് അനുസ്മരിച്ചു. അവിടെമുതലുള്ള തന്റെ വിജയാഘോഷങ്ങളെല്ലാം കണ്ണുനീരില്‍ കുതിര്‍ന്നതായിരുന്നു. തുടര്‍ന്നുള്ള ജീവിതയാത്ര മുഴുവനും ക്ലേശങ്ങളും ദിരിതങ്ങളും നിറഞ്ഞതായിരുന്നു. ജോസഫിന്റെയും മറിയത്തിന്റെയും ആത്മാവിന് വളരെ കയ്പ്പുനിറഞ്ഞ അനുഭവങ്ങളായിരുന്നു പങ്കുവയ്ക്കാനുണ്ടായിരുന്നത്. കവിഞ്ഞൊഴുകുന്ന സന്തോഷത്തോടെയാണ് ദൈവാലയം സന്ദര്‍ശിക്കുന്നതെങ്കിലും വിവരണാതീതമായ തീവ്രദുഃഖവും ഉത്കണ്ഠകളും ഇപ്പോഴും അവരെ വരിഞ്ഞുചുറ്റുന്നുണ്ട്.

പ്രാര്‍ത്ഥന കഴിഞ്ഞ ഉടനെതന്നെ തിരുക്കുടുംബം ദൈവാലയം വിട്ടിറങ്ങുകയും ബത്‌ലഹെം പട്ടണത്തിനു നേരെ നീങ്ങുകയും ചെയ്തു! മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു തിരക്കും ജിജ്ഞാസയും ജോസഫില്‍ വളരെ പ്രകടമാണ്. എന്തെന്നാല്‍ രക്ഷന്‍ പിറന്ന ഗുഹയിലേക്കാണ് അവര്‍ പോകുന്നത്. ഏറ്റം സംപൂജ്യമായി അവര്‍ ആ സ്ഥലത്തെ കണക്കാക്കിയിരുന്നു. മുന്നോട്ടു പോകുന്നതിനിടയില്‍ ജറുസലേം ദൈവാലയത്തില്‍വച്ച് പിതാവായ ദൈവം വര്‍ഷിച്ച വന്‍കൃപകളെക്കുറിച്ച് ജോസഫ് ഈശോയോട് സംസാരിച്ചു. രാത്രിയിലെ നിദ്രയില്‍ മാലാഖമാര്‍ വഴിയാണ് ജോസഫിന്റെമേല്‍ വര്‍ഷിക്കപ്പെട്ട കൃപകളെക്കുറിച്ച് വെളിപ്പെടുത്തി കിട്ടിയത്.

ഈ കൃപാവരങ്ങള്‍ എന്താണെന്നോ എന്തിനുവേണ്ടിയാണെന്നോ മാലാഖ വെളിപ്പെടുത്തിയില്ല. പിതാവായ ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്കിയ ഉന്നതമായ വരദാനമാണെന്നും ഇപ്പോള്‍ പ്രാര്‍ത്ഥിച്ചതുപോലെ തീക്ഷ്ണവും ഭയഭക്തിജനകവുമായ കേണപേക്ഷകളിലൂടെ മാത്രമേ അവ പ്രകടമാകുകയുള്ളു എന്നും നിര്‍ദ്ദേശം ലഭിച്ചു. അവ സ്വീകരിക്കാന്‍ ജാഗ്രതയോടെ പ്രാര്‍ത്ഥിച്ച് ഒരുങ്ങിയിരിക്കാനാണ് മാലാഖ പറഞ്ഞത്. ‘നിന്റെ പിതാവായിരിക്കുക എന്ന ഉന്നതവും മഹത്തരവുമായ പദവിയും നിന്റെ പരിശുദ്ധ അമ്മയുടെ ഭര്‍ത്താവായിരിക്കുക എന്ന വലിയ അവകാശവും എനിക്കു ലഭിച്ചതുവഴിയാണ് ഈ കൃപകളെല്ലാം നിന്റെ പിതാവ് എനിക്കു നല്‍കിയത്. അല്ലെങ്കില്‍ ഇതിനൊന്നും ഞാന്‍ അര്‍ഹനായിത്തീരുകയില്ലായിരുന്നു.’ സ്വര്‍ഗ്ഗീയ പിതാവിനെ ആരാധിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ‘ഓ, എന്റെ ദൈവമേ, സത്യമായും ഇത് എത്രമഹത്തായ അനുഗ്രഹമാണ് അവിടുന്ന് എനിക്ക് നല്‍കിയിരിക്കുന്നത്! ഭൂമിയില്‍ അങ്ങയുടെ പ്രതിവിധി ആയിരിക്കുന്നതിനേക്കാള്‍ വലിയഭാഗ്യം മറ്റെന്താണുള്ളത്?’

അതിനു പ്രത്യുത്തരമായി ഈശോ ജോസഫിനോടും മറിയത്തോടുമായി പറഞ്ഞു: ‘പിതാവായ ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ അനുപമവും മഹത്തരവുമായ ഈ വന്‍കൃപകള്‍ക്ക് നമുക്കൊരുമിച്ച് അവിടുത്തെ മഹത്വപ്പെടുത്തുകയും നന്ദിപറയുകയും ചെയ്യാം.’ മാതാവിനോട് ഒരു സ്‌തോത്രഗാനം പാടാന്‍ ഈശോ അഭിപ്രായപ്പെട്ടു. മാലാഖമാര്‍ പോലും അത്ഭുതപ്പെടുംവിധം ഹൃദ്യവും ശ്രുതിമധുരവുമായി മാതാവ് കീര്‍ത്തനം പാടി കര്‍ത്താവിനെ സ്തുതിച്ചു. അവസാനം ജോസഫും അവരോടു ചേര്‍ന്നു പാടിയതോടെ അവരുടെ കീര്‍ത്തനങ്ങള്‍ അതിന്റെ പരമകാഷ്ഠയിലെത്തി. ദൈവത്തിന്റെ പരിശുദ്ധര്‍ അരൂപിയെടു നിറവില്‍ ഒരേസ്വരത്തില്‍ ഒത്തുചേര്‍ന്നു കീര്‍ത്തനങ്ങള്‍ പാടുന്നതുകേട്ടാല്‍ ആര്‍ക്കും അത്ഭുതം ഉളവാക്കുന്ന അനുഭവമായിരിക്കും ഉണ്ടാകുക. അപ്പോള്‍ അതാ, പക്ഷികള്‍ ഗണംഗണമായി വന്ന് അവര്‍ക്കു മുകളില്‍ നിരക്കുകയും അവയുടെ സ്വതസിദ്ധമായ ശൈലിയില്‍ കളകളാരവത്തോടെ സകലത്തിന്റെയും സ്രഷ്ടാവിന്റെ രാജാവിനും രാജ്ഞിക്കും കീര്‍ത്തനങ്ങള്‍ പാടുകയും ചെയ്തു.

അവര്‍ മിശിഹായുടെ ജന്മസ്ഥലത്തോട് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടെ മാലാഖമാരുടെ വ്യൂഹങ്ങള്‍ വന്നു സ്‌തോത്രഗീതങ്ങള്‍ പാടുന്നത് ജോസഫിന് കേള്‍ക്കാമായിരുന്നു. രക്ഷകന്‍ പിറന്ന സ്ഥലത്തിന് അടുത്തെത്തിയപ്പോള്‍ വീണ്ടും മാലാഖമാരുടെ സ്തുതിഗീതങ്ങള്‍ ഉച്ചസ്വരത്തില്‍ കേള്‍ക്കാന്‍ തുടങ്ങി. മാതാവിന്റെ അഭിഷേകജനകവും ഹൃദ്യവുമായ കീര്‍ത്തനങ്ങള്‍ കേട്ട് ആസ്വദിച്ചിട്ടുള്ള ജോസഫിന് മാലാഖമാരുടെ സ്തുതിഗീതങ്ങള്‍ കേട്ടപ്പോഴും അത് അദ്ദേഹത്തിന് വലിയ ആശ്വാസവും സന്തോഷവും പകര്‍ന്നു. സംഗീത ധ്വനി കേട്ടതല്ലാതെ ആരെയും കണ്ടില്ല. അതിനാല്‍ അത് മാലാഖമാര്‍ തങ്ങളുടെ രാജാവിനെയും രാജ്ഞിയെയും വണങ്ങുന്നതാണെന്ന് അവന്‍ മനസ്സിലാക്കി. എന്നാല്‍ മാതാവിനോട് അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles