ജോസഫ് സഭാ നവീകരണത്തിൻ്റെ മദ്ധ്യസ്ഥൻ
രണ്ടാം വത്തിക്കാൻ കൗൺസിലിൽ ശ്രദ്ധേയമായ സ്വാധീനം ചൊലുത്തുകയും ഗണ്യമായ സംഭാവനകൾ നൽകുക്കും ചെയ്ത ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനാണ് ഈശോസഭാഗംഗമായിരുന്ന കാർഡിൽ ഹെൻട്രി ഡി ലൂബെക് ( Henri de Lubac 1896 – 1991), ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭരായ ദൈവശാസ്ത്രജ്ഞഞന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ് 1953 ഫ്രഞ്ചു ഭാഷയിൽ എഴുുതി യ Méditation sur l’Église എന്ന പുസ്തകം .1956 ൽ The Splendor of the Church എന്ന പേരിൽ ഈ പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്കു വിവർത്തനം ചെയ്തട്ടുണ്ട് ഈ ഗ്രന്ഥത്തിന്റെ എട്ടാം അധ്യായത്തിൽ സഭാ ജീവിതത്തിൽ നമുക്കു വന്നു ചേരുന്ന പ്രലോഭനങ്ങളെ പറ്റി അതിൽ പ്രതിപാദിക്കുന്നുണ്ട്. പ്രധാനമായും ആറു പ്രലോഭനങ്ങളാണ് ലൂബെക് ചൂണ്ടിക്കാണിക്കുന്നത്.
ലൂബെക് അവതരിപ്പിക്കുന്ന ഒന്നാമത്തെ പ്രലോഭനം അഹം കേന്ദ്രീകൃതമായ ആത്മ പൂജയാണ് ( self-centeredness). ലളിതമായി പറഞ്ഞാൽ സ്വാർത്ഥത. ഈ പ്രലോഭനത്തിൽ സ്വന്തം പ്രശ്നങ്ങളെ സഭയുടെ പ്രശ്നമായി അവതരിപ്പിക്കാനുള്ള ഒരു ത്വര വ്യക്തികളിൽ ഉടലെടുക്കുന്നു. ഇവിടെ അവരുടെ ലക്ഷ്യം സഭാ നവീകരണമൊന്നുമല്ല നേരെ മറിച്ച് സഭാ നവീകരണം എന്ന വ്യാജേനെ സ്വന്തം തെറ്റുകളെയും കുറവുകളെയും സഭയുടെ പ്രശ്നമായി അവതരിപ്പിക്കാനുള്ള ഒരു വെമ്പലാണ്, എങ്കിലേ ഈ കൂട്ടർക്കു പൊതു സമ്മതി കിട്ടുകയുള്ളു. സ്വർത്ഥതയാണ് ഇതിന്റെ അടിസ്ഥാനം സ്വന്തം ഇങ്കിതം സാധിക്കാനായി ഏതുവിധ കുൽസിത മാർഗങ്ങളും സ്വീകരിക്കാൻ ഇക്കൂട്ടർക്കു മടിയില്ല.
യൗസേപ്പിതാവിൻ്റെ ജീവിതത്തിൽ സ്വാർത്ഥതയില്ലാതിരുന്നതിനാൽ ആത്മപരിത്യാഗത്തിൻ്റെ മാർഗ്ഗങ്ങളിലൂടെയായിരുന്നു അവർ നിരന്തരം സഞ്ചരിച്ചിരുന്നത്. അഹത്തെ ആത്മപരിത്യാഗം കൊണ്ട് കിഴടക്കിയ യൗസേപ്പിതാവ് സഭാ നവീകരണത്തിൻ്റെ യഥാർത്ഥ മദ്ധ്യസ്ഥനാണ്.
സഭയെ നവീകരിക്കാനുള്ള നമ്മുടെ എളിയ പരിശ്രമങ്ങളിൽ സ്വാർത്ഥത വെടിഞ്ഞ് ആത്മ പരിത്യാഗത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കാം.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.