സകല വിശുദ്ധരും വിശുദ്ധ യൗസേപ്പിതാവും

കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ശുദ്ധീകരണസ്ഥലത്തുമുള്ള ദൈവത്തിന്റെ ജനങ്ങള്‍ ആത്മീയമായി ബന്ധപ്പെട്ടും ഐക്യപ്പെട്ടുമാണ് ജീവിക്കുന്നത്. കത്തോലിക്കാ സഭയുടെയും ഓര്‍ത്തഡോക്‌സ് സഭകളുടെയും വിശ്വാസത്തില്‍ ദൈവത്തിന്റെ വിശുദ്ധര്‍ ഭൂമിയില്‍ ജീവിക്കുന്നവരെപ്പോലെ നമുക്കു വേണ്ടി ദൈവത്തിന്റെ പക്കല്‍ നിരന്തരം നമുക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു. സ്വര്‍ഗ്ഗത്തിലെ വിശുദ്ധരുമായുള്ള നമ്മുടെ ബന്ധം ഗാഢമായ ഈ ഐക്യത്തില്‍ അടിസ്ഥാനമിട്ടതാണ്. വിശുദ്ധര്‍ ഒരിക്കലും ദൈവത്തെപ്പോലെ അതി പരിശുദ്ധരോ സര്‍വ്വവ്യാപികളോ സര്‍വ്വജ്ഞാനികളോ അല്ല. എന്നിരുന്നാലും ക്രിസ്തുവിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വഴി നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തിലുള്ള വിശുദ്ധ സമൂഹമമായി ഒന്നിച്ചു ചേരുന്നു.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളും വിശുദ്ധരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘സ്വര്‍ഗത്തില്‍ ക്രിസ്തുവിനോടു കൂടുതല്‍ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് സഭയെ മുഴുവനും കൂടുതല്‍ ദൃഢമായി വിശുദ്ധിയില്‍ ഉറപ്പിക്കുന്നു. … ദൈവത്തിനും മനുഷ്യര്‍ക്കും ഇടയ്ക്കുള്ള ഏക മധ്യസ്ഥനായ യേശു ക്രിസ്തു വഴി അവര്‍ നേടിയ യോഗ്യതകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് പിതാവിന്റെ പക്കല്‍ നമുക്കായി മാധ്യസ്ഥും വഹിക്കുന്നതില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ല.( CCC 956)

ക്രിസ്തുവിനോടുള്ള ഐക്യമാണ് വിശുദ്ധിയുടെ ഉരകല്ല്.ഈ ഐക്യം എത്രമാത്രം ശക്തമാണോ അത്രമാത്രം സുന്ദരമാകും ഓരോ വിശ്വാസിയുടെയും മുഖം. ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ വിശുദ്ധിയില്‍ മനോഹരമായി ശോഭിച്ചതായിരുന്നു യൗസേപ്പിതാവിന്റെ മുഖം. ആന്തരിക പരിശുദ്ധിയായിരുന്നു ആ വിശുദ്ധ ജീവിതത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയത് വിശുദ്ധിയിലേക്കു വളരാനും വിശുദ്ധനും വിശുദ്ധയുമാകാനും സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ യൗസേപ്പിതാവ് തരുന്ന സൂത്രവാക്യം ഈശോയോടുള്ള വ്യക്തിബന്ധത്തില്‍ ഓരോ നിമിഷവും ഐക്യപ്പെട്ടു വളരുക എന്നാണ്.

~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles