‘സൂര്യോദയം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വി. ജോണ്‍ പോള്‍ രണ്ടാമനെ കുറിച്ചു പുതിയ സിനിമ

റോം: വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചിന്തകളും ആശയങ്ങളും അവതരിപ്പിക്കുന്ന പുതിയ ഡോക്യുമെന്ററി ചിത്രം ഐ ലൈക്ക് ടു സീ ദ സണ്‍ റൈസ് റോമിലെ അഞ്ചേലിക്കം സര്‍വകലാശാലയില്‍ ആദ്യ പ്രദര്‍ശനം നടത്തി. വിശുദ്ധനായ പാപ്പായുടെ പോളിഷ് പശ്ചാത്തലം എങ്ങനെയാണ് അദ്ദേഹത്തെ സാര്‍വത്രിക സഭയെ രൂപപ്പെടുത്താന്‍ സഹായിച്ചതെന്നു വരച്ചു കാട്ടുന്നതാണ് ചിത്രം.

പോളണ്ടുകാരിയായ സംവിധായക പൗളിന ഗുസിക്ക് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ വിശുദ്ധനായതില്‍ എല്ലാ പോളണ്ടുകാരും അഭിമാനിക്കുന്നുണ്ടെങ്കിലും അദ്ദേഹം സാര്‍വത്രിക സഭയുടെ വിശുദ്ധനാണെന്ന് ഗുസിക്ക് പറഞ്ഞു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായപ്പോള്‍ താന്‍ ജനിച്ചിട്ടു പോലുമുണ്ടായിരുന്നില്ലെങ്കിലും തന്റെ ബാല്യകാലത്ത് ജോണ്‍ പോള്‍ രണ്ടാമനെ കണ്ടാണ് വളര്‍ന്നതെന്നും, 2000 ാമാണ്ടിലെ വേള്‍ഡ് യൂത്ത് ഡേയില്‍ പാപ്പായെ നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചുവെന്നും ഗുസിക്ക് പറഞ്ഞു.

52 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആഗോള യാത്രകളുടെ സവിശേഷ നിമിഷങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. പാപ്പായുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായുമുള്ള അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles