വിശുദ്ധ ജോൺ പോൾ പാപ്പായോടുള്ള നൊവേന ഏഴാം ദിവസം
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍
ആമ്മേന്‍
ഏഴാം ദിവസത്തെ പ്രാർത്ഥന
രക്ഷകനായ ഇശോയെ, ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും സുവിശേഷം ധൈര്യപൂർവം പ്രഘോഷിക്കുവാൻ എന്നെ സഹായിക്കേണമേ. അങ്ങനെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെപ്പോലെ അങ്ങയുടെ രാജ്യം ഈ ഭൂമിയിൽ പ്രകടമാക്കാൻ എന്റെ ഭാഗം നിറവേറ്റാൻ എനിക്കും കഴിയട്ടെ. ഇശോയെ അങ്ങയുടെ കൃപയിലും നന്മയിലും ആശ്രയിച്ചു പാപ്പായുടെ മദ്ധ്യസ്ഥതയാൽ ഇപ്പോൾ പ്രത്യാശാപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം …… എനിക്കു സാധിച്ചുതരണമേ.
3സ്വർഗ്ഗ 3നന്മ 3ത്രിത്വ
നവനാൾ ജപം
സ്വർഗ്ഗീയ വരങ്ങളാൽ വി. ജോൺ പോൾ രണ്ടാമനെ/ അലങ്കരിക്കുവാൻ തിരുമനസ്സായ ദൈവമേ / അങ്ങയുടെ തിരുസുതനായ /ഈശോമിശിഹാ യുടേയും / മാതാവും കന്യകയുമായ /മറിയത്തിന്റേയും / നീതിമാനായ മാർ യൗസേപ്പിന്റെയും / വിശുദ്ധരുടെയും / രക്തസാക്ഷികളുടെയും/നീതിമാന്മാരുടെയും / സുകൃതങ്ങളും പ്രാർത്ഥനകളും പരിഗണിച്ച് /ബലഹീനരും പാപികളുമായ / ഞങ്ങളുടെ യാചനകളും പ്രാർത്ഥ നകളും / കരുണാപൂർവ്വം സ്വീകരിക്കണമേ. അങ്ങയെ പ്രസാദിപ്പിച്ച വിശുദ്ധ ജോൺ പോളിന്റെ / മദ്ധ്യസ്ഥതയാൽ
ഞങ്ങൾ യാചിക്കുന്ന / പ്രത്യേക അനുഗ്രഹം / (മൗനമായി പറയുക) ഞങ്ങൾക്കു നൽകി /ഞങ്ങളെയും /ഞങ്ങളുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഈ നൊവേനയിൽ / പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ.
സമാപനപ്രാർത്ഥന
ദൈവമേ സർവ്വശക്തനായ പിതാവേ, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മദ്ധ്യസ്ഥതയാൽ ആത്മീയവും ശാരീരികവും മാനസികവുമായി ക്ലെശങ്ങൾ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. രോഗികൾക്ക് സൗഖ്യവും മാനസികമായി ബുദ്ധിമുട്ടുന്നവർക്ക് സമാശ്വാസവും നൽകേണമേ നമ്മുടെ കർത്താവ് ഇശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധത്മാവിന്റെ സഹവാസവും നമ്മുടെ സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ പാപ്പായുടെ അപേക്ഷകളാൽ നാം എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും +എപ്പോഴും +എന്നേക്കും.
ആമേൻ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.