സാത്താനും വി. ജോണ്‍ വിയാനിയുമായുള്ള യുദ്ധം
അനേകം ആത്മാക്കളെ നേടിയ വിശുദ്ധനായിരുന്നു, വി. ജോണ്‍ മരിയ വിയാനി. അതു കൊണ്ടു തന്നെ സാത്താന് അദ്ദേഹത്തോട് അടങ്ങാത്ത കോപമുണ്ടായിരുന്നു. തന്നിമിത്തം അനേകം തവണ അദ്ദേഹം വി. വിയാനിയെ ഭയപ്പെടുത്താനും അപായപ്പെടുത്താനും ശ്രമിച്ചു.
ദൈവത്തിന്റെ കൃപയാലും, തനിക്ക് നൽകപ്പെട്ട ഉത്തരവാദിത്വത്തോടുള്ള അചഞ്ചലമായ ഭക്തിയോടും കൂടി, വിയാനി തനിക്ക് നൽകപ്പെട്ട ചെറിയ ഫ്രഞ്ച് പ്രദേശത്തെ മാറ്റിമറിച്ചു.
കുമ്പസാരക്കാരനും ഉപദേഷ്ടാവുമായ അദ്ദേഹത്തിന്റെ പ്രശസ്തി വളരെ വലുതായിരുന്നു , ഓരോ വർഷവും പതിനായിരക്കണക്കിന് തീർത്ഥാടകർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
വിശുദ്ധനെകുറിച്ച് കൂടുതൽ പഠിക്കുമ്പോൾ മനസിലാകുന്നത് , പിശാചിൽ നിന്നുള്ള ശാരീരിക ആക്രമണങ്ങൾ അദ്ദേഹം വളരെ സഹിച്ചു എന്നതാണ്.
ഒരു സംഭവം, ഒരു സഹോദരി തന്റെ ഇടവക പള്ളിയോട് ചേർന്നുള്ള വീട്ടിൽ രാത്രി കഴിച്ചുകൂട്ടിയപ്പോൾ അവളുടെ വീടിന്റെ ചുമരിലും മേശയിലും അലോസരപ്പെടുത്തുന്ന ശബ്ദം കേട്ട് അവൾ ഉണർന്നു. ഭയന്ന അവൾ രാത്രി വൈകി കുമ്പസാരം കേൾക്കുന്ന ജോൺ വിയാനിയുടെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു അദ്ദേഹം ഉപദേശിച്ചു :
“ഓ, എന്റെ കുട്ടിയേ, നീ ഭയപ്പെടേണ്ടതില്ല: ഇത് ഗ്രാപ്പിൻ [“ പിച്ച്ഫോർക്ക് ”;
സാത്താന്റെ വിളിപ്പേര്].
നിന്നെ വേദനിപ്പിക്കാൻ അവന് കഴിയില്ല.
എന്നെ സംബന്ധിച്ചിടത്തോളം, അവൻ എന്നെ കഠിനമായി ഉപദ്രവിക്കാറുണ്ട്.
ചില സമയങ്ങളിൽ അവൻ എന്നെ കാലുകൊണ്ട് പിടിച്ച് റൂമിലേക്ക് വലിച്ചിഴക്കുന്നു.
ഞാൻ ആത്മാക്കളെ ദൈവത്തിലേക്ക് മാനസാന്തരപ്പെടുത്തുന്നതുകൊണ്ടാണ്. ”
മറ്റൊരു സന്ദർഭത്തിൽ, വിയാന്നിയുടെ പള്ളിയിൽ കുമ്പസാരം കേൾക്കുമ്പോൾ വിയാന്നിയുടെ കിടപ്പുമുറിക്ക് തീപിടിച്ചതായി ആരോ അറിയിച്ചു. അപ്പോൾ വിശുദ്ധന്റെ
പ്രതികരണം ഇങ്ങനെയായിരുന്നു.
“ഗ്രാപ്പിൻ (സാത്താൻ)വളരെ ദേഷ്യത്തിലാണ്.
അവന് പക്ഷിയെ പിടിക്കാൻ പറ്റാത്തതുകൊണ്ട് കൂട് കത്തിച്ചു.
ഇത് ഒരു നല്ല അടയാളമാണ്.
ഈ ദിവസം എന്റെ അടുത്ത് ധാരാളം പാപികൾ വരും. ”
എന്തൊരു വിശ്വാസം!
വിശുദ്ധൻ എല്ലാവർക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു, 73 ആം വയസ്സിൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടപ്പോൾ വിശുദ്ധന്റെ സംസ്ക്കാര ചടങ്ങിൽ ഒരു ബിഷപ്പും 300 പുരോഹിതന്മാരും 6000 ആളുകളും പങ്കെടുത്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.