വി. ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളെ വിശുദ്ധപദവിയിലേക്കുയര്‍ത്തുന്ന നടപടികള്‍ ആരംഭിച്ചു
വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പായുടെ മാതാപിതാക്കളെ വിശുദ്ധപദവിയിലേക്കുയര്‍ത്താനുള്ള നടപടികള്‍ പോളണ്ടില്‍ ഔദ്യോഗികമായി ആരംഭിച്ചു.
ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മ സ്ഥലമായ വഡോവിസിലുള്ള പ്രസന്റേഷന് ഓഫ് വെര്‍ജിന്‍ മേരി ബസിലിക്കയിലാണ് കരോള്‍ വൊയ്റ്റീവയുടെയും എമിലിയ വൊയ്റ്റീവയുടെയും നാമകരണ നടപടികള്‍ക്ക് ഇന്നലെ മേയ് 7 ന് ആരംഭം കുറിച്ചത്.
ചടങ്ങില്‍ മുന്‍ മാര്‍പാപ്പായുടെ മാതാപിതാക്കള്‍ വീരോചിതമായ പുണ്യജീവിതം നയിച്ചിരുന്നോ എന്നു പരിശോധിക്കാന്‍ നിയുക്തരായ ട്രബ്യൂണലിന് ഇന്നലെ ക്രാക്കോ അതിരൂപത രൂപം കൊടുത്തു.
ട്രൈബ്യൂണലിന്റെ പ്രഥമ സെഷനെ തുടര്‍ന്ന് ക്രാക്കോ ആര്‍ച്ചുബിഷപ്പ് മാരെക്ക് യെഡ്രാഷവ്സ്കിയുടെ നേതൃത്ത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.