‘വി. ജോണ്‍ പോള്‍ രണ്ടാമന് സഹനങ്ങളെ സ്നേഹത്തോടെ നേരിട്ടു’
വത്തിക്കാന്‍ സിറ്റി: ഇന്നലെ ഏപ്രില്‍ 2 ാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ 15 ാം ചരമ വാര്‍ഷികമായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന് തന്റെ സഹങ്ങളെയും രോഗത്തെയും സ്നേഹത്തോടെ ആശ്ലേഷിച്ച വ്യക്തിയായിരുന്നു എന്ന് വത്തിക്കാനിലെ ആര്‍ച്ച്പ്രീസ്റ്റ് കര്‍ദിനാള്‍ ആഞ്ചലോ കൊമാസ്ട്രി അഭിപ്രായപ്പെട്ടു.
എന്നാല്‍ കൊറോണ വൈറസ് ബാധ ഒട്ടും ഒരുക്കത്തിലല്ലായിരുന്ന സമൂഹത്തിന്റെ മേലാണ് വന്ന് നിപതിച്ചിരിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു. അനേകരുടെ ആത്മീയ ശൂന്യത തുറന്നു കാട്ടുന്നതാണ് ഈ കൊറോണകാലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വേദന തീര്‍ച്ചയായും എല്ലാവരെയും ഭയപ്പെടുത്തുന്നു. എന്നാല്‍, വേദന വിശ്വാസത്താല്‍ പ്രകാശിതമാകുമ്പോള്‍ അത് സ്വാര്‍ത്ഥതയെയും നിസാരകാര്യങ്ങളെയും മുറിച്ചുകളയാനുള്ള മാര്‍ഗമാകുന്നു’ കര്‍ദിനാള്‍ പറഞ്ഞു.
2005 ഏപ്രില്‍ 2 ാം തീയതി പാര്‍ക്കിന്‍സണ്‍സ് രോഗത്തോട് നീണ്ട കാലം പോരാടിയ ശേഷമാണ് വി. ജോണ്‍ പോള്‍ രണ്ടാമന് മ്ാര്പാപ്പാ മരണത്തിന് കീഴടങ്ങിയത്.