വി ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ തിരുശേഷിപ്പ് സ്വീകരിച്ചു
മനില: വി. ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ തിരുശേഷിപ്പ് മനിലയിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ സ്റ്റന്സിലോ ഏറ്റുവാങ്ങി. മുന്‍പ് മാര്‍പാപ്പയുടെ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള കര്‍ദിനാള്‍ സ്റ്റന്സിലോ തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ അവസ്ഥയാണിത് എന്നും പാപ്പയുടെ തിരുശേഷിപ്പ് കൊണ്ട് അനേകം ജീവിതങ്ങള്‍ക്ക് ആശ്വാസമാകട്ടെ എന്നും പറഞ്ഞു. പാപ്പയുടെ ശരീരത്തിലെ ഭാഗമാണ് തിരുശേഷിപ്പായിട്ടു ലഭിച്ചിരിക്കുന്നത്. തിരുശേഷിപ്പുകളെ ആരാധിക്കാനല്ല അവരുടെ മധ്യസ്ഥം വഴി ദൈവത്തിനോട് കൂടുതല്‍ അടുക്കാനാണ് തിരുശേഷിപ്പുകള്‍ ഉപയോഗിക്കേണ്ടതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വഴി അവിടന്ന് അത്ഭുതങ്ങള്‍ നടത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനിലയില്‍ ഏപ്രില്‍ എഴാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാ മന്റെ തിരുശേഷിപ്പ് വണക്കത്തിനായി പ്രതിഷ്ഠിച്ചു.