ഇന്നത്തെ വിശുദ്ധന്: വി. ജോണ്‍ ഒഗില്‍വി
കാല്‍വിനിസ്റ്റ് ആയിട്ടാണ് ജോണ്‍ ഒഗില്‍വിയെ അദ്ദേഹത്തിന്റെ പിതാവ് വളര്‍ത്തിയത്. സ്കോട്ട് കുടുംബത്തിലായിരുന്നു ജനനം. കത്തോലിക്കരും കാല്‍വിനിസ്റ്റുകളും തമ്മില്‍ നടന്നു വന്നിരുന്ന വാദപ്രതിവാദങ്ങളില്‍ ജോണ്‍ തല്പരനായിരുന്നു. അവസാനം സത്യമറിയാന്‍ ജോണ്‍ ബൈബിളിലേക്ക് തിരിഞ്ഞു. സാവധാനം അദ്ദേഹം കത്തോലിക്കാ സഭയിലേക്ക് തിരിഞ്ഞു. 17 ാം വയസ്സില്‍ അദ്ദേഹം കത്തോലിക്കാനായി. ഈശോ സഭയില്‍ ചേര്‍ന്ന് 1610 ല്‍ ജോണ്‍ വൈദികനായി. അതിനു ശേഷം സ്വന്ത താല്പര്യപ്രകാരം അധികാരികള്‍ അദ്ദേഹത്തെ സ്കോട്ട്ലന്‍ഡിലേക്ക് മിഷണറിയായി അയച്ചു. കത്തോലിക്കരെ രഹസ്യമായ സഹായിച്ചതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹം കഠിനപീഢകളിലൂടെ കടന്നു പോയി, അവസാനം ശിരച്ഛേദം ചെയ്യപ്പെട്ടു.
വി. ജോണ്‍ ഒഗില്‍വി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.