ഇന്നത്തെ വിശുദ്ധന്: വി. ജോണ്‍ ഓഫ് ആവില
സ്പെയിനിലെ കാസ്റ്റിലെയില് ജനിച്ച ജോണ്‍ സലമാന്‍ക സര്‍വകലാശാലയില്‍ നിയമം പഠിച്ച ശേഷം അല്ക്കലയില് തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച് ഇടവക വൈദികനായി. ജോണിന്റെ മാതാപിതാക്കള്‍ മരണമടഞ്ഞപ്പോള്‍ പാരമ്പര്യമായി അദ്ദേഹത്തിന് ലഭിച്ച സ്വത്ത് അദ്ദേഹം പാവങ്ങള്‍ക്ക് ദാനം ചെയ്തു. മെക്സിക്കോയില്‍ ചെന്ന് മിഷണറിയാകാനുള്ള ആഗ്രഹവുമായി 1527 ല്‍ അദ്ദേഹം സെവില്ലെയിലേക്ക് യാത്രയായി. എന്നാല്‍ അവിടുത്തെ മെത്രാന് ആവശ്യപ്പെട്ടത് അദ്ദേഹത്തോട് ആന്‍ഡലൂസിയയില്‍ സുവിശേഷം പ്രസംഗിക്കാനാണ്. അവിടെ അദ്ദേഹം വിവിധ നിലകളില്‍ പ്രശസ്തിയാര്‍ജിച്ചു. ജോണിന്റെ ആത്മീയ രചനകള്‍ വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.