ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ബാപ്റ്റിസ്റ്റ് ഡി സാലി

പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ജോണിനെ എല്ലാ നന്മകളും കൊണ്ട് ദൈവം അനുഗ്രഹിച്ചിരുന്നു. പാണ്ഡിത്യം, സൗന്ദര്യം, പണം, കുടുംബമഹിമ അങ്ങനെ പലതും. എന്നാല്‍ പതിനൊന്നാം വയസ്സു മുതല്‍ അദ്ദേഹം പുരോഹിതനാകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 27 ാം വയസ്സില്‍ വൈദികനായി. മോണ്‍ഷ്യര്‍ ആഡ്രിയന്‍ നൈലുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തെ പാവങ്ങളുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സംരംഭം തുടങ്ങുന്നതിന് പ്രേരിപ്പിച്ചു. ആദ്യം മടിയോടെയാണെങ്കിലും ഇതാണ് തന്നെ കുറിച്ചുള്ള ദൈവഹിതം എന്നു തിരിച്ചറിഞ്ഞതോടെ ജോണ്‍ പൂര്‍ണഹൃദയത്തോടെ തന്റെ ദൗത്യം ഏറ്റെടുത്തു സ്തുത്യര്‍ഹമായ വിധം നിറവേറ്റി. 1950 പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ അദ്ദേഹത്തെ സ്‌കൂള്‍ ടീച്ചേഴ്‌സിന്റെ മധ്യസ്ഥനായി ഉയര്‍ത്തി.

വി. ജോണ്‍ ബാപ്റ്റിസ്റ്റ് ഡി സാലി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles