സക്രാരിക്കരികില്‍ തന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ആവശ്യപ്പെട്ട വിശുദ്ധന്‍

“സക്രാരിക്കരികില്‍ എന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, കാരണം ജീവിതകാലത്തു എന്റെ നാവും പേനയും ചെയ്തതുപോലെ മരണശേഷം എന്റെ അസ്ഥികള്‍ അവിടെ എത്തുന്നവരോട് ഇവിടെ ഈശോയുണ്ട്, അവനെ ഉപേക്ഷിച്ചു പോകരുത് എന്നു പറയട്ടെ.’
വിശുദ്ധ മാനുവല്‍ ഗോണ്‍സാലസ് ഗാര്‍സിയയുടെ വാക്കകളാണിവ.

സ്‌പെയിനിലെ മാലാഗ പലന്‍സിയ രൂപതകളുടെ മെത്രാനായിരുന്ന മാനുവല്‍ ഗോണ്‍സാലസ് ഗാര്‍സിയ അഞ്ചു മക്കളില്‍ നാലാമനായി സെപ് യിനിലെ സെവ്വയില്‍ 1877 ജനിച്ചു. മരണപ്പണിക്കാരനായ മാര്‍ട്ടിന്‍ ഗോണ്‍സാലസും ആന്റോണിയും ആയിരുന്നു മാതാപിതാക്കള്‍. 1901 ല്‍ പുരോഹിതനായി അഭിഷിക്തനായി. ഒരു യുവ വൈദികന്‍ എന്ന നിലയില്‍ തന്നെ ഏല്‍പ്പിച്ച ദൗത്യം നല്ല രീതിയില്‍ നിര്‍വ്വഹിച്ചു.

1915 ല്‍ മെത്രാനായി നിയമിതനായി. ഒരിക്കല്‍ മാനുവലിനു ദു:ഖിതനായിരിക്കുന്ന ഈശോയുടെ ഒരു ദര്‍ശനം ഉണ്ടായി. വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ സജീവ സാന്നിധ്യം എല്ലാ മനുഷ്യര്‍ക്കും മനസ്സിലാക്കി കൊടുക്കാനായി നസറത്തിലെ ദിവ്യകാരുണ്യ മിഷനറിമാര്‍ എന്ന സന്യാസഭയക്കു അദ്ദേഹം സ്ഥാപിച്ചു.

വിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹം നിമിത്തം സക്രാരിയിലെ മെത്രാന്‍ എന്നാണ് മാനുവല്‍ അറിയപ്പെട്ടിരുന്നത്. 1940 ജനുവരി നാലാം തീയതി മാനുവല്‍ മെത്രാന്‍ നിര്യാതനായി. 2001 ല്‍ വാഴ്ത്തപ്പെട്ടവനായും 2016 ഒക്ടോബര്‍ പതിനാറം തീയതി വിശുദ്ധനായും മാനുവല്‍ ഗോണ്‍സാലസ് ഗാര്‍സിയ ഉയര്‍ത്തപ്പെട്ടു.

വിശുദ്ധ മാനുവല്‍ ഗോണ്‍സാലസ് ഗാര്‍സിയക്കൊപ്പം പ്രാര്‍ത്ഥിക്കാം.
വിശുദ്ധ മാനുവല്‍ ഗാര്‍സിയായേ, നീ പ്രേഷിത മേഖലയില്‍ കണ്ടുമുട്ടിയ എല്ലാവര്‍ക്കും വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ സ്‌നേഹം മനസ്സിലാക്കി കൊടുക്കാന്‍ പരിശ്രമിച്ചുവല്ലോ. നോമ്പിലെ വിശുദ്ധ നാളുകളില്‍ വിശുദ്ധ കുര്‍ബാനയിലെ ഈശോയെ പ്രത്യേകം സ്‌നേനേഹിക്കുവാനും ഈശോ അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരം ചെയ്യുവാനും എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles