സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്ന് വി. ഫ്രാന്‍സിസ് ഡി സാലെസ് പറയുന്നു
സോഷ്യല്‍ മീഡിയ ഇരുതലവാള്‍ പോലെയാണ്. പല ദേശങ്ങളിലുള്ള വ്യക്തികളുമായി നമുക്ക് ബന്ധപ്പെടാന്‍ സാധിക്കും എന്നുള്ള നന്മ ഉള്ളപ്പോള്‍ തന്നെ പലപ്പോഴും ഗോസ്സിപ്പിനും കുറ്റംപറഞ്ഞു പരത്തുന്നതിനും ദുര്‍വിധികള്‍ക്കും സോഷ്യല്‍ മീഡിയ ഇടമായി മാറുന്നു.
16 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് ഫ്രാന്‍സിസ് ഡി സാലെസ്. അദ്ദേഹം എഴുതിയ ഇന്‍ട്രോഡക്ഷന്‍ ടു ഡിവൈട്ട് ലൈഫ് (ഭക്തജീവിതത്തിന് ഒരു ആമുഖം) എന്ന പുസ്തകം സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ എങ്ങനെ ഉപയോഗിക്കണം, എന്തെല്ലാം ഒഴിവാക്കണം എന്നെല്ലാം ഉപയോഗപ്രദമായ മാര്‍ഗനിര്‍ദേശം നല്‍കുന്നു.
ഒരാള്‍ മദ്യപനായി കാണപ്പെടുന്നുവെങ്കിലും അയാളെ കുടിയന്‍ എന്നു വിളിക്കരുതെന്ന് വിശുദ്ധന്‍ എഴുതുന്നു. ഇതിന് ഏറ്റവും മികച്ച ഒരു ഉദാഹരമാണ് നാം മെട്രോ ട്രെയിനില്‍ കണ്ടത്. ക്ഷീണിച്ച് തളര്‍ന്നുറങ്ങിയ ഒരാളുടെ ഫോട്ടോ എടുത്ത് മദ്യപിച്ചുറങ്ങുന്നവന്‍ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയ വഴി ചിലര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു.
ചിലപ്പോള്‍ നാം ഒരാളുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കാണുമ്പോള്‍ തന്നെ അയാളെ കുറിച്ച് ഒരു മോശമായ ധാരണ ഉണ്ടാകുന്നു. ചിലപ്പോള്‍ അത് അയാള്‍ക്കൊരു കൈയബദ്ധം പറ്റിയതായിരിക്കാം. അതു കൊണ്ട് അയാള്‍ അങ്ങനെയാണ് എന്നുള്ള ദുര്‍വിധികളില്‍ നാം ചെന്നു ചാടരുത്.