ഇന്നത്തെ വിശുദ്ധന്‍: വി. ഫ്രാന്‍സിസ് ബോര്‍ജിയ

16 ാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ ഒരു പ്രമുഖ കുടുംബത്തില്‍ ജനിച്ച് രാജകൊട്ടാരത്തില്‍ സേവനം ചെയ്ത വ്യക്തിയാണ് ഫ്രാന്‍സിസ് ബോര്‍ജിയ. എന്നാല്‍ ചില സംഭവങ്ങള്‍ പ്രത്യേകിച്ച് തന്റെ ഭാര്യയുടെ മരണം അദ്ദേഹത്തെ ജീവിതമനനത്തിലേക്ക് നയിച്ചു. അദ്ദേഹം ഈശോ സഭയില്‍ ചേര്‍ന്നു. ഏകാന്തതയിലും പ്രാര്‍ത്ഥനയിലും അദ്ദേഹം ചെലവഴിച്ചു. അദ്ദേഹം റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. പുരോഹിതനായ ശേഷം അദ്ദേഹം ചക്രവര്‍ത്തിയുടെ രാഷ്ട്രീയ, ആത്മീയ ഉപദേശകനായി. സ്‌പെയിനില്‍ അദ്ദേഹം ഒരു ഡസനോളം കോളേജുകള്‍ സ്ഥാപിച്ചു. 55 ാം വയസ്സില്‍ അദ്ദേഹം ഈശോ സഭയുടെ തലവനായി. ഫ്‌ളോറിഡ. മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളില്‍ ഈശോ സഭാ മിഷനുകള്‍ സ്ഥാപിച്ചത് ബോര്‍ജിയയാണ്. ഈശോ സഭയുടെ രണ്ടാം സ്ഥാപികന്‍ എന്നൊരു വിശേഷണം അദ്ദേഹത്തിനുണ്ട്.

വി. ഫ്രാന്‍സിസ് ബോര്‍ജിയ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles