ഇന്നത്തെ വിശുദ്ധന്‍: കെന്റിലെ വിശുദ്ധ എതെല്‍ബെര്‍ട്ട്
February 24: കെന്റിലെ വിശുദ്ധ എതെല്‍ബെര്‍ട്ട്
AD 560-ലാണ് വിശുദ്ധ എതെല്‍ബെര്‍ട്ട് ജനിച്ചത്. ആംഗ്ലോ-സാക്സണ്‍മാരുടെ കാലഘട്ടത്തിലാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്. ബ്രിട്ടണ്‍ ആക്രമിച്ച ആദ്യ സാക്സണ്‍ ആയിരുന്ന ഹെന്‍ഗിസ്റ്റിന്റെ പേരകുട്ടിയായിരുന്നു വിശുദ്ധന്‍. ഹെന്‍ഗിസ്റ്റ് 560 മുതല്‍ ഏതാണ്ട് 36 വര്‍ഷത്തോളം ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ കെന്റില്‍ ഭരണം നടത്തി. 568-ല്‍ വിംമ്പിള്‍ഡന്‍ യുദ്ധത്തില്‍ വെച്ച് വെസ്സെക്സിലെ സീവ്ലിന്‍, എതെല്‍ബെര്‍ട്ടിനെ പരാജയപ്പെടുത്തിയെങ്കിലും അദ്ദേഹം മൂന്നാമത്തെ ആംഗ്ലോ സാക്സണ്‍ ഭരണാധികാരിയാവുകയും, ഹമ്പറിനു തെക്കുള്ള എല്ലാ സാക്സണ്‍ രാജാക്കന്‍മാരുടേയും രാജകുമാരന്‍മാരുടേയും മേല്‍ ആധിപത്യം നേടുകയും ചെയ്തു. അദ്ദേഹം ഫ്രാങ്കിഷ് റൈന്‍ലാന്‍ഡുമായി അടുത്ത ബന്ധം വച്ച് പുലര്‍ത്തിയിരുന്നു.
ഫ്രാങ്കിഷ് രാജാവായിരുന്ന ക്ലോവിസിന്റെ പേരകുട്ടിയും ഒരു ക്രിസ്ത്യന്‍ രാജകുമാരിയുമായിരുന്ന ബെര്‍ത്തായേയാണ് എതെല്‍ബെര്‍ട്ട് വിവാഹം ചെയ്തത്. വിവാഹ ഉടമ്പടി പ്രകാരം രാജകുമാരിക്ക് തന്റെ മത വിശ്വാസം തുടരുന്നതിനുള്ള അധികാരം ഉണ്ടായിരുന്നു. അവള്‍ തന്റെ പുരോഹിതനും സെനില്‍സിലെ മെത്രാനുമായിരുന്ന വിശുദ്ധ ലിയുഡ്ഹാര്‍ഡിനേയും തന്റെ കൂടെ കൊണ്ട് വന്നു. റോമന്‍ കാലഘട്ടത്തില്‍ വിശുദ്ധ ലിയുഡ്ഹാര്‍ഡ്, കാന്റര്‍ബറിയില്‍ പണികഴിപ്പിക്കുകയും വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്യപ്പെട്ടിരുന്ന ഒരു ദേവാലയത്തില്‍ വെച്ച്, അവിശ്വാസികളുടെ നാട്ടില്‍ അദ്ദേഹം സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചു.
ഇംഗ്ലീഷ് പ്രദേശങ്ങളിലെ സുവിശേഷപ്രഘോഷണ രംഗത്തുണ്ടായ പുരോഗതിയില്‍ വിശുദ്ധ ഗ്രിഗറി പാപ്പാ വളരെയധികം സന്തുഷ്ടനായിരുന്നു. അദ്ദേഹം വിശുദ്ധ എതെല്‍ബെര്‍ട്ടിന് നിരവധി സമ്മാനങ്ങള്‍ അയക്കുകയുണ്ടായി. “നിരവധി നല്ല സമ്മാനങ്ങളാല്‍ ദൈവം നിന്നെ അനുഗ്രഹിച്ചത് പോലെ, നിന്റെ ജനത്തേയും ദൈവം അനുഗ്രഹിക്കുമെന്ന് എനിക്കറിയാം” എന്ന് വിശുദ്ധ ഗ്രിഗറി പാപ്പാ വിശുദ്ധ എതെല്‍ബെര്‍ട്ടിന് എഴുതുകയുണ്ടായി. അദ്ദേഹം രാജാവിനോട് വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുവാനും തന്റെ ജനങ്ങളുടെ ധാര്‍മ്മികനിലവാരം ഉയര്‍ത്തുന്നതിനായി സ്വയം ഒരു മാതൃകയാകുവാനും ഉപദേശിക്കുകയും ചെയ്തു. 616 ഫെബ്രുവരി 24ന് കാന്റര്‍ബറിയില്‍ വച്ച് വിശുദ്ധ എതെല്‍ബെര്‍ട്ട് ദൈവസന്നിധിയിലേക്ക് യാത്രയായി.
വിശുദ്ധന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഭൗതീകശരീരം വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും ആശ്രമത്തിലുള്ള വിശുദ്ധ മാര്‍ട്ടിന്റെ ദേവാലയത്തില്‍ തന്റെ ആദ്യഭാര്യയായിരുന്ന ബെര്‍ത്തായുടെ ശവകുടീരത്തിനു സമീപമായിരുന്നു അടക്കം ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അതേ ദേവാലയത്തിന്റെ അള്‍ത്താരക്ക് കീഴെ നിക്ഷേപിച്ചു. ഹെൻട്രി എട്ടാമന്‍ രാജാവിന്റെ സമയത്തുള്‍പ്പെടെ പല അവസരങ്ങലും ഇത് പലവിധ അത്ഭുതപ്രവര്‍ത്തികളുടേയും ഉറവിടമായി തീരുകയും ചെയ്തിട്ടുണ്ട്.
കെന്റിലെ വിശുദ്ധ എതെല്‍ബെര്‍ട്ട്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.