ഇന്നത്തെ വിശുദ്ധന്‍: വി. എഫ്രേം

കവിയും അധ്യാപകനും പ്രഭാഷകനും വിശ്വാസസംരക്ഷകനും ഒക്കെയായിരുന്നു വി. എഫ്രേം. മെസപ്പൊട്ടേമിയയിലെ നിസിബിസില്‍ ജനിച്ച എഫ്രേം സ്വന്തം പട്ടണത്തില്‍ ഒരു മികച്ച അധ്യാപകനെന്ന നിലയില്‍ പേരെടുത്തു. പേര്‍ഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് മറ്റു ക്രിസ്ത്യാനികളോടൊപ്പം എഫ്രേമും എഡേസയിലേക്ക് പലായനം ചെയ്തു. അദ്ദേഹം ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും വൈദികനാകാന്‍ വിസമ്മതിച്ചു. ആഴമായ വിശുദ്ധ ഗ്രന്ഥജ്ഞാനം പ്രതിഫലിപ്പിക്കുന്നവയായിരുന്നു വി. എഫ്രേമിന്റെ കുറിപ്പുകള്‍. അക്കാലത്തെ പാഷണ്ഡതകള്‍ക്കെതിരായി അദ്ദേഹം ഗാനങ്ങള്‍ രചിച്ചിരുന്നു. പരിശുദ്ദാത്മാവിന്റെ കിന്നരം എന്നൊരു അപരനാമം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ലളിതവും തപശ്ചര്യാപൂര്‍ണവുമായ ജീവിതം നയിച്ച വി. എഫ്രേം എഡി 373 ല്‍ മരണമടഞ്ഞു.

വി. എഫ്രേം, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles