ആയിരക്കണക്കിന് പാവപ്പെട്ടവർക്ക് ആശ്രയമേകുന്ന ആശുപത്രിയുടെ സ്ഥാപകയായ വിശുദ്ധ ദൂൾച്ചെ
ബ്രസീലിലെ ബൈയ്യാ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ സാൽവദോറിൽ 1914 മെയ് 26 നു ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച സി.ദൂൾച്ചേയ്ക്കു മാതാപിതാക്കൾ നൽകിയ പേര് മരിയ റീത്താ എന്നായിരുന്നു. ചെറുപ്പത്തിലെ തന്നെ പാവപ്പെട്ടവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ ദൂൾച്ചേയുടെ ഏക ലക്ഷ്യം പാവപ്പെട്ടവർക്കായി ജിവിതം സമർപ്പിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം സാധ്യമാക്കുന്നതിനായി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മിഷനറി സിസ്റ്റഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് “കൺസപ്ഷൻ ഓഫ് ദി മദർ ഓഫ് ഗോഡ് ” എന്ന സന്യാസസമൂഹത്തിൽ ചേർന്നു.
സാൽവദോറിലെ മഠത്തിലെ കോഴി വളർത്തു കേന്ദ്രത്തിൽ 1949 ൽ എളിയ രീതിയിൽ പാവപ്പെട്ടവർക്കു അഭയം നൽകാൻ തുടങ്ങിയ സി. ദൂൾച്ചേയുടെ ശുശ്രൂഷ കടുകുമണിപോലെ വളർന്നു ഫലം ചൂടുന്നതു പോലെ അനേകർക്കു ഇന്നും ആശ്രയമാകുന്ന സാന്റോ ആന്റണിയോ ഹോസ്പിറ്റലായി വളർന്നു ദിനംപ്രതി മൂവായിരത്തോളം പാവപ്പെട്ടവർ ചികിത്സ തേടി ഇവിടെ എത്തുന്നു.
പാവാപ്പെട്ട തൊഴിലാളികളുടെ ഉന്നമനത്തിനായി ഫ്രാൻസീസ് അസീസി യുടെ നാമത്തിൽ തൊഴിലാളി സംഘടനയ്ക്കു രൂപം നൽകി. ബ്രസീലിലെ ISTOÉ മാഗസിൻ നടത്തിയ സർവ്വേയിൽ ഇരുപതാം നൂറ്റാണ്ടിൽ ബ്രസീലിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ആത്മീയ വ്യക്തിത്വമായി സി. ദൂൾച്ചേയെ തിരഞ്ഞെടുത്തു. 1988ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു പേരു പരിഗണിക്കപ്പെട്ടു.
1992 മാർച്ചു പതിമൂന്നിനു എഴുപത്തി ഏഴാമത്തെ വയസ്സിൽ നിര്യാതയായി.2011 മെയ് 22നു വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർന്ന സി. ദൂൾച്ചേ, 2013 ഒക്ടോബർ പതിമൂന്നിനു ഭാരത്തിന്റെ പുതിയ വി. മറിയം ത്രേസ്യായോടും മറ്റു മൂന്നു പേരോടുമൊപ്പം ഫ്രാൻസീസ് പാപ്പ വിശുദ്ധ പദവിയിലക്കു ഉയർത്തി.
വിശുദ്ധ ദൂൾച്ചെ ലോപസ് പോത്തെസിനൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ ദൂൾച്ചെയെ, എൻ്റെ സമയമോ കഴിവോ നൽകുന്നതിനേക്കാൾ വളരെ എളുപ്പമാണല്ലോ കാരുണ്യ പ്രവർത്തനങ്ങൾക്കായി എൻ്റെ സമ്പത്തു നൽകുന്നത്. ഇന്നാൽ ഈ നോമ്പുകാലത്ത് എൻ്റെ കുറച്ചു സമയവും കഴിവുകളെങ്കിലും കാരുണ്യ പ്രവർത്തികൾക്കായി മാറ്റിവയ്ക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.