ഇന്നത്തെ വിശുദ്ധന്: വിശുദ്ധ ഡോമിനിക്ക് സാവിയോ
വടക്കന്‍ ഇറ്റലിയിലെ റിവയില്‍ 1842 ല്‍ ജനിച്ച ഡോമിനിക്ക് ചെറുപ്രായത്തില്‍ തന്നെ അനന്യസാധാരണമായ വിശുദ്ധി പ്രദര്‍ശിപ്പിച്ചിരുന്നു. ഭക്ഷണത്തിന് മുമ്പ് മുടങ്ങാതെ പ്രാര്‍ത്ഥിച്ചിരുന്ന ഡോമിനിക്ക് അങ്ങനെ ചെയ്യാത്തവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. മറ്റുള്ളവരെ പ്രാര്‍ത്ഥിക്കാന്‍ അവന് പ്രേരിപ്പിച്ചിരുന്നു. പലപ്പോഴും അവനെ ദിവ്യസക്രാരിയുടെ മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന നിലയില്‍ പലരും കണ്ടിട്ടുണ്ട്. പഠനകാര്യങ്ങള്‍ മുന്നിലായിരുന്ന ഡോമിനിക്ക് അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്തിരുന്നു. ഏഴാം വയസ്സില്‍ അവന് പ്രഥമിദിവ്യകാരുണ്യം സ്വീകരിച്ചു. അക്കാലത്ത് 12 വയസ്സായിരുന്നു ദിവ്യകാരുണ്യം സ്വീകരിക്കുന്ന പ്രായം. വൈദികനാകാന്‍ ആഗ്രഹിച്ച ഡോമിനിക്ക് വി. ഡോണ്‍ ബോസ്കോയുടെ ഓറട്ടറിയില്‍ ചേര്‍ന്നു. വിശുദ്ധനാകാന്‍ അവന് അത്യധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ വൈകാതെ അവന് രോഗബാധിതനാകുകയും ചെറുപ്രായത്തില്‍ 14 വയസ്സില്‍ മരണമടയുകയും ചെയ്തു. എന്തു മനോഹരമായ കാഴ്ചകളാണ് ഞാന്‍ കാണുന്നത്! എന്നായിരുന്നു അവന്റെ അന്ത്യമൊഴികള്‍.
വിശുദ്ധ ഡോമിനിക്ക് സാവിയോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.