വിശുദ്ധ ഡോമിനിക്കിന്റെ കാരുണ്യം

വിശുദ്ധ ഡൊമിനിക്കിന് ഈശോ കരുണയുടെ ഹൃദയം നൽകിയിരുന്നു. 15 – )o വയസ്സിൽ കോളജിൽ പഠിക്കുമ്പോൾ ഒരു സംഭവമുണ്ടായി. കൊടും ശൈത്യമായിരുന്നതിനാൽ മഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. പഠനമില്ലാത്തതിനാൽ അവൻ സ്വന്തം മുറിയിൽ ഇരിക്കുകയായിരുന്നു. ഇതാ ഒരു ദീനരോദനം. ഡൊമിനിക് താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ താഴെ നിന്നായിരുന്നു അത്. കോളജിലെ ജീവനക്കാർ ചേർന്ന് ഒരു വൃദ്ധനെ തല്ലിച്ചതയ്ക്കുന്നു.

“കള്ളൻ, കള്ളൻ ” അവർ വിളിച്ചു പറഞ്ഞു. ഡൊമിനിക് ഓടിച്ചെന്ന് അവരെ തടഞ്ഞു. ഒരു കഷണം ഇറച്ചിയും ഏതാനും റൊട്ടിക്കഷണങ്ങളും ചിതറിക്കിടക്കുന്നു. അസ്ഥികൂടം പോലെ ഒരു സാധുമനുഷ്യൻ. ഡൊമിനിക് അയാളെ സ്വന്തം മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി, തൻ്റെ കസേരയിൽ ഇരുത്തി, സൂപ്പു നൽകി, തീയ്ക്കരികയിരുത്തി.

അയാളുടെ കദനകഥ കേട്ടു – ഭാര്യ മരിച്ചു. തൻ്റെ അഞ്ചു മക്കളിൽ ഒരാൾ പട്ടിണി കൊണ്ടു മരിച്ചു, ബാക്കിയുള്ളവർ ഒന്നും കഴിക്കാനില്ലാതെ മരിക്കാറായി. അതുകൊണ്ടാണ് ഈ റൊട്ടിക്കഷണങ്ങൾ മോഷ്ടിച്ചത്. ഡൊമിനിക് കുറച്ച് സൂപ്പ് ഒരു കുപ്പിയിലാക്കി, ഏതാനും റൊട്ടിയുമെടുത്ത് അയാളെയും കൂട്ടി അന്നു തന്നെ വീട്ടിലെത്തി. തനിക്ക് ആകെയുണ്ടായിരുന്ന കോട്ട് അയാൾക്കു നൽകി. തനിക്കുണ്ടായിരുന്ന പുസ്തകങ്ങളും സാധന സാമഗ്രികളും വിറ്റ് പാവങ്ങളെ സഹായിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles