ഇന്നത്തെ വിശുദ്ധൻ: വി. ബ്ലെയ്‌സ്

ഫെബ്രുവരി 3 വി. ബ്ലെയ്‌സ്

എഡി 316 ല്‍ അര്‍മീനിയയിലെ സെബാസ്ത്യയില്‍ വച്ചു രക്തസാക്ഷിത്വം വഹിച്ച മെത്രനാണ് വി ബ്ലെയ്‌സ്. ദ ലെജന്‍ഡറി ആക്ട്‌സ് ഓഫ് സെന്റ് ബ്ലെയ്‌സ് എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ മരണശേഷം 400 വര്‍ഷങ്ങള്‍ക്കു ശേഷം രചിക്കപ്പെട്ടതാണ്. തന്റെ ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കു വേണ്ടി പ്രയത്‌നിച്ച നല്ല ഒരു മെത്രനായിരുന്നു ബ്ലെയ്‌സ് എന്ന ആ ഗ്രന്ഥം പറയുന്നു. ബ്ലെയ്‌സിന്റെ കാലത്ത് മതപീഡനം അര്‍മീനിയയില്‍ രൂക്ഷമായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം നാടുവിട്ട് വനത്തില്‍ ഏകാന്ത തപസ്സ് ചെയ്തു ജീവിച്ചു. ഒരിക്കല്‍ ഒരു കൂട്ടം വേട്ടക്കാര്‍ അദ്ദേഹത്തിന്റെ ഗുഹയിലെത്തിയപ്പോള്‍ കണ്ടത് പ്രാര്‍ത്ഥനാനിരതനായ ബ്ലെയ്‌സിന്റെ ചുറ്റിനും സിംഹവും ചെന്നായും ഉള്‍പ്പെടുന്ന വന്യമൃഗങ്ങള്‍ കാവല്‍ നില്‍ക്കുന്നതായിരുന്നു. വിജാതീയ ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കാന്‍ വിസമ്മതിച്ചതിന് ബ്ലെയ്‌സിനെ കപ്പദോച്ചിയ ഗവര്‍ണറായ അഗ്രിക്കാലോസ് ശിരച്ഛേദം ചെയ്യുകയായിരുന്നു.

വി. ബ്ലെയ്‌സ് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles