വി. അഗസ്റ്റിന്റെ പ്രസിദ്ധ വചനങ്ങള്‍

അങ്ങേക്കു വേണ്ടി എന്നെ സൃഷ്ടിച്ച ദൈവമേ, അങ്ങിലെത്തി വിലയം പ്രാപിക്കുന്നതു വരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും.

ഓ, അതിനൂതനവും അതിപൂരാതനവുമായ സൗന്ദര്യമേ, നിന്നെ സ്‌നേഹിക്കുവാന്‍ ഞാന്‍ എത്രയോ വൈകിപ്പോയി. നീ എന്റെ ഉള്ളിലുണ്ടായിരുന്നു. ഞാനോ എന്റെ പുറമെയുള്ള ലോകത്തില്‍ നിന്നെ അന്വേഷിച്ചു നടന്നു.

എഴുന്നേല്‍ക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? ആദ്യം താഴേക്കിറങ്ങുക. മേഘം പിളര്‍ക്കുന്ന ഒരു ഗോവണി പ്ലാന്‍ ചെയ്യുന്നുണ്ടോ? എങ്കില്‍ ആദ്യം എളിമ കൊണ്ട് അടിസ്ഥാനമിടുക.

ക്ഷമയാണ് ജ്ഞാനത്തിന്റെ കൂട്ടുകാരന്‍.

മാലാഖമാരെ പിശാചുക്കളാക്കിയത് അഹങ്കാരമാണ്. എളിമ മനുഷ്യരെ മാലാഖമാരാക്കുന്നു.

ലോകം ഒരു പുസ്തകമാണ്. യാത്ര ചെയ്യാത്തവര്‍ അതില്‍ ഒരു പുറം മാത്രമേ വായിക്കുന്നുള്ളൂ.

സ്വയം വിഷം കുടിച്ചിട്ട് മറ്റെയാള്‍ മരിക്കാന്‍ കാത്തിരിക്കുന്ന പ്രവൃത്തിയാണ് വെറുപ്പ്

അത്ഭുതങ്ങള്‍ പ്രകൃതിക്ക് വിരുദ്ധമല്ല, മറിച്ച് നാം പ്രകൃതിയെ കുറിച്ച് മനസ്സിലാക്കിയിരിക്കുന്നതിന് വിരുദ്ധമാണ്.

പാപങ്ങളുടെ ഏറ്റുപറച്ചിലാണ് നന്മ ചെയ്യുന്നതിന്റെ ആദ്യ ചുവട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles