അന്തോണീസു പുണ്യാളന്റെ ഭൂതോച്ചടന പ്രാര്‍ത്ഥന

പിശാചിന്റെ പ്രലോഭനങ്ങളില്‍ നിന്ന് സംരക്ഷണം നേടാന്‍ അന്തോണീസ് പുണ്യവാളന് ഒരു പാവപ്പെട്ട സ്ത്രീക്ക് പഠിപ്പിച്ചു കൊടുത്ത പ്രസിദ്ധമായൊരു ഭൂതോച്ചാടന പ്രാര്‍ത്ഥയുണ്ട്. ഫ്രാന്‍സിസ്കന്‍ മാര്‍പാപ്പായായിരുന്ന സിക്സ്റ്റസ് മാര്‍പാപ്പ ഈ പ്രാര്‍ത്ഥന പതിവായി ചൊല്ലിയിരുന്നു. അദ്ദേഹം ഈ പാര്‍ത്ഥന മോട്ടോ ഓഫ് സെന്റ് ആന്റണി പേരില്‍ റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ സ്തൂപത്തിന്റെ ചുവട്ടില്‍ കൊത്തി വയ്പിച്ചു. ഇറ്റാലിയനിലുള്ള ആ പ്രാര്‍ത്ഥനയുടെ പരിഭാഷ താഴെ കൊടുക്കുന്നു:
കര്‍ത്താവിന്റെ കുരിശ് കാണുക!
സര്‍വ പൈശാചിക ശക്തികളേ ഓടിപ്പോകുക!
യൂദാ വംശത്തിലെ സിംഹവും,
ദാവീദിന്റെ വേരുമായവന്‍
വിജയിച്ചിരിക്കുന്നു!
ഹല്ലേല്ലൂയ, ഹല്ലേല്ലൂയ!
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.